മോദിക്ക് നന്ദി; മഹാരാഷ്ട്രയിൽ സുസ്ഥിരമായ സർക്കാർ ഉറപ്പുവരുത്തും:അജിത് പവാർ

അജിത് കുമാറിനോടൊപ്പം പോയ കൂടുതൽ എംഎൽഎമാരെ തിരികെ എൻസിപിയിലേക്ക് എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. വിമതരിൽ രണ്ട് പേരെയാണ് ഇന്ന് എൻസിപി തിരിച്ചെത്തിച്ചത്.

മോദിക്ക് നന്ദി; മഹാരാഷ്ട്രയിൽ സുസ്ഥിരമായ സർക്കാർ ഉറപ്പുവരുത്തും:അജിത് പവാർ

മഹാരാഷ്ട്രയിൽ സുസ്ഥിരമായ സർക്കാർ ഉറപ്പുവരുത്തുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ചു കെണ്ടുള്ള ട്വീറ്റിലാണ് അജിത് കുമാറിൻെറ പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കഠിനമായി പരിശ്രമിക്കുന്ന സുസ്ഥിരമായ ഒരു സർക്കാർ ഞങ്ങൾ ഉറപ്പാക്കുമെന്ന് അ‍ജിത് പവാർ പറഞ്ഞു.

''പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് നന്ദി, മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കഠിനമായി പരിശ്രമിക്കുന്ന സുസ്ഥിരമായ ഒരു സർക്കാർ ഞങ്ങൾ ഉറപ്പാക്കും''- അ‍ജിത് കുമാർ ട്വീറ്റ് ചെയ്തു. ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് ആശംസകളറിയിച്ച ബിജെപി നേതാക്കളായ സ്മൃതി ഇറാനി, ജെപി നദ്ദ, രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ക്കും വ്യത്യസ്തമായ ട്വീറ്റുകളിലൂടെ അജിത് പവാര്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അജിത് കുമാറിനോടൊപ്പം പോയ കൂടുതൽ എംഎൽഎമാരെ തിരികെ എൻസിപിയിലേക്ക് എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. വിമതരിൽ രണ്ട് പേരെയാണ് ഇന്ന് എൻസിപി തിരിച്ചെത്തിച്ചത്. അജിത് പവാറിനൊപ്പമുള്ള അഞ്ച് പേരിൽ മൂന്ന് പേരുമായി സംസാരിച്ചെന്നും ഇവരെ വെെകീട്ടോടെ തിരിച്ചെത്തിക്കാനാവുമെന്നും എൻസിപി വക്താവ് നവാബ് മാലിക് പറഞ്ഞു. തന്റെ ഒപ്പം 35 എംഎൽഎമാരുണ്ടെന്നായിരുന്നു അജിത് പവാ‍ര്‍ അവകാശപ്പെട്ടിരുന്നത്.

Read More >>