ആ കുരങ്ങൻ മാസ്സാണ്! മോദിക്കും ട്രംപിനും മുകളിൽ കുത്തിയിരുന്ന് വാനരൻ- ചിത്രം വൈറൽ

നേരത്തെ, ട്രംപിന്റെ ആഗ്രാ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതയിൽ അഞ്ച് കുരങ്ങൻമാരും ഉണ്ടാകുമെന്ന വാർത്തയും ഏറെ കൗതുകമുണ്ടാക്കിയിരുന്നു

ആ കുരങ്ങൻ മാസ്സാണ്! മോദിക്കും ട്രംപിനും മുകളിൽ കുത്തിയിരുന്ന് വാനരൻ- ചിത്രം വൈറൽ

അഹമ്മദാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം പല കാരണങ്ങൾകൊണ്ടും ശ്രദ്ധ നേടുന്ന ഒന്നാണ്. എന്നാലിതാ, രസകരമായ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദിൽ സ്ഥാപിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ട്രംപിന്റേയും ചിത്രമുള്ള ബിൽബോർഡിനു മുകളിലായി ഒരു കുരങ്ങൻ ഇരിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. അസോസിയേറ്റഡ് പ്രസിലെ അജിത് സോളങ്കിയാണ് ചിത്രം പകർത്തിയത്. മോദിക്കും ട്രംപിനും മുകളില്‍ ഇരുന്ന് ഒരു കുരങ്ങന്‍ എന്നു തുടങ്ങി രസകരമായ കമന്‍റുകളാണ് സോഷ്യല്‍ മീഡിയ ഈ ചിത്രത്തിനു നല്‍കുന്നത്.


നേരത്തെ, ട്രംപിന്റെ ആഗ്രാ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതയിൽ അഞ്ച് കുരങ്ങൻമാരും ഉണ്ടാകുമെന്ന വാർത്തയും ഏറെ കൗതുകമുണ്ടാക്കിയിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ലാംഗ്വർ (നീളൻ വാലുള്ള കുരങ്ങ്) ഇനത്തിൽപെട്ട കുരങ്ങുകളെയാണ് സുരക്ഷക്ക് നിയോഗിക്കുക. പ്രദേശത്തെ വാനരശല്യം ഇല്ലാതാക്കുകയാണ് ഇവയെക്കുടി ട്രംപിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചതിന്റെ ലക്ഷ്യം. പലപ്പോഴും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കുരങ്ങൻമാർ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയാണ് അഞ്ചംഗ സംഘത്തിന്റെ ജോലി. അമേരിക്കൻ സീക്രട്ട് സർവിസിനെ കൂടാതെ 10 കമ്പനി പാരാമിലിട്ടറി ഫോഴ്‌സ്, 10 കമ്പനി പി.എ.സി, എൻ.എസ്.ജി കമാൻഡോകൾ എന്നിവരും ട്രംപിൻറെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

Next Story
Read More >>