രാജ്യം മാറ്റത്തിന്റെ പാതയിൽ: മോദി

ജമ്മു കശ്മിരിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി വിദേശ നിക്ഷേപത്തിന്റെ സാദ്ധ്യതയും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യം മാറ്റത്തിന്റെ പാതയിൽ: മോദി

അബുദാബി: ഇന്ത്യൻ സമ്പദ് ഘടനയിൽ അടുത്ത അഞ്ചു വർഷത്തിനകം ഇരട്ടി വർദ്ധനവുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചു വർഷത്തിനകം രാജ്യത്തിന്റെ സമ്പത്ത് ഇരട്ടിയായി വർദ്ധിപ്പിക്കുമെന്നും ഇന്ത്യക്കു മുന്നിൽ അഞ്ച് ട്രില്ല്യൺ ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യമെന്നും മോദി ബഹ്‌റൈനിൽ പറഞ്ഞു.

ജനതാല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണിത്. അവരുടെ താല്പര്യമാണ് ഇന്ത്യൻ ഭരണത്തെ മുന്നോട്ടു നയിക്കുന്നത് ഭരണകൂടത്തിന്റെ സ്റ്റിയറിങ് മാത്രമാണ് തങ്ങളുടെ കൈകളിലാണുള്ളത് എന്നാൽ അതിന്റെ വേഗം വർദ്ധിപ്പിക്കാൻ ജനങ്ങൾക്കാണ് സാധിക്കുകയെന്നും മോദി ബഹ്‌റൈനിൽ പറഞ്ഞു.

ജമ്മു കശ്മിരിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി വിദേശ നിക്ഷേപത്തിന്റെ സാദ്ധ്യതയും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ജമ്മു കശ്മീരിൽ നിക്ഷേപം നടത്തുന്നതിനായി പ്രവാസി വ്യവസായികളെ മോദി ക്ഷണിച്ചിരുന്നു. ഇന്നലെ അബുദാബിയിൽ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി കശ്മീരിൽ നിക്ഷേപം നടത്താൻ വ്യവസായികളെ ക്ഷണിച്ചത്.

Next Story
Read More >>