മോദി-പിങ് കൂടിക്കാഴ്ച:ജമ്മു കശ്മീർ വിഷയം ചർച്ചചെയ്യുകയോ ഉന്നയിക്കുകയോ ചെയ്തില്ല

പ്രതിരോധ,സുരക്ഷാമേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ചൈനീസ് പ്രസിഡന്‍റ് താല്‍പര്യം പ്രകടിപ്പിച്ചതായും ഇതു സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ഗോഖലെ വ്യക്തമാക്കി.

മോദി-പിങ് കൂടിക്കാഴ്ച:ജമ്മു കശ്മീർ വിഷയം ചർച്ചചെയ്യുകയോ ഉന്നയിക്കുകയോ ചെയ്തില്ല

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ കശ്മിര് വിഷയം ചർച്ച ചെയ്തില്ല. തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് നടന്ന ഇന്ത്യ -ചൈന ഉച്ചകോടിയിൽ ജമ്മു കശ്മീർ വിഷയം ചർച്ചചെയ്യുകയോ ഉന്നയിക്കുകയോ ചെയ്തില്ല. കശ്മിർ വിഷയം ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്നായിരുന്നു കാര്യമായ ചർച്ചകൾ നടന്നത്.

അടുത്ത ഉച്ചകോടിക്കായി മോദിയെ ഷിജിൻ പിങ് ചൈനയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഗോഖലെ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശ്കതമാക്കുന്നതാണ് കൂടിക്കാഴ്ചയെന്ന് മോദി പറ‍ഞ്ഞിരുന്നു. വ്യാപാരകമ്മി പരിഹരിക്കാന്‍ പ്രത്യേക സംവിധാനം നടപ്പിലാക്കാന്‍ ഉച്ചകോടയില്‍ ധാരണയായി. പ്രതിരോധ,സുരക്ഷാമേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ചൈനീസ് പ്രസിഡന്‍റ് താല്‍പര്യം പ്രകടിപ്പിച്ചതായും ഇതു സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ഗോഖലെ വ്യക്തമാക്കി.

Read More >>