ഹരിയാനയിൽ ബിജെപിക്ക് പുത്തൻ തന്ത്രം; കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ടിക് ടോക് താരവും

90 അംഗ നിമയസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21നാണ് നടക്കുക. ഒക്ടോബര്‍ 21നാണ് ഫലപ്രഖ്യാപനം.

ഹരിയാനയിൽ ബിജെപിക്ക് പുത്തൻ തന്ത്രം; കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ടിക് ടോക് താരവും

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിൻെറ കുത്തക മണ്ഡലമായ ആദംപൂര്‍ പിടിക്കാൻ പുത്തൻ നീക്കവുമായി ബിജെപി. ടിക് ടോക് താരത്തെയിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം. ഇതോടെ ടിക് ടോക്കില്‍ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുള്ള സീരിയൽ നടികൂടിയായ സൊനാലി ഫോഗറ്റിനാണ് ബിജെപി സീറ്റിൽ ടിക്കറ്റ് ലഭിച്ചത്.

അടുത്തിടെ സൊനാലി പോസ്റ്റ് ചെയ്ത ടിക് ടോക് വീഡിയോകൾ വെെറലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്‍റെ മകന്‍ കുല്‍ദീപ് ബിഷ്ണോയ് ആണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 1969 മുതല്‍ എട്ടുതവണയാണ് മുന്‍മുഖ്യമന്ത്രി കൂടിയായ ഭജന്‍ലാല്‍ ഇവിടെ നിന്നും വിജയിച്ചത്. 1987 ലും 1998 ലും ഭാര്യ ജാസ്മ ദേവിയും മകൻ കുൽദീപ് ബിഷ്നോയിയും ഓരോ തവണ ഇവിടെ വിജയിച്ചിട്ടുണ്ട്.

90 അംഗ നിമയസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21നാണ് നടക്കുക. ഒക്ടോബര്‍ 21നാണ് ഇതിന്റെ ഫലപ്രഖ്യാപനം. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനം ഇത്തവണ തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.

Read More >>