അടിയോടടി, തമ്മില്‍ തല്ല്: ഡിഡിസിഎ യോഗത്തില്‍ ഉദ്യോഗസ്ഥരുടെ കയ്യാങ്കളി, പിരിച്ചുവിടണമെന്ന് ഗംഭീര്‍

യോഗത്തിൽ ഡി.ഡി.സി.എ അംഗം കൂടിയായ ബി.ജെ.പി എം.എൽ.എ ഓം പ്രകാശ് ശർമയും പങ്കെടുത്തിരുന്നു. അദ്ദേഹത്തിനു നേർക്കും കൈയേറ്റം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

അടിയോടടി, തമ്മില്‍ തല്ല്: ഡിഡിസിഎ യോഗത്തില്‍ ഉദ്യോഗസ്ഥരുടെ കയ്യാങ്കളി, പിരിച്ചുവിടണമെന്ന് ഗംഭീര്‍

ന്യൂഡൽഹി: ഞായറാഴ്ച നടന്ന ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക പൊതു യോഗത്തിൽ ഉദ്യോഗസ്ഥരുടെ തമ്മിൽ തല്ല്. ഇതിന്റെ ദൃശ്യങ്ങൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ പുറത്തുവിട്ടു.അസോസിയേഷൻ പിരിച്ചുവിടണമെന്നും വഴക്കുണ്ടാക്കിയവരെ ആജീവനാന്തകാലം വിലക്കണമെന്നും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോടും സെക്രട്ടറി ജയ് ഷായോടും വീഡിയോ പങ്കുവച്ച് ഗംഭീർ ആവശ്യപ്പെട്ടു.

43 സെക്കന്റുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രാജൻ മാഞ്ചന്തയാണ് ഇതിനു തുടക്കമിട്ടതെന്നാണ് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് എന്നിവ റിപ്പോർട്ടു ചെയ്തു്. യോഗത്തിലെ പ്രമേയം പാസ്സാക്കാൻ അംഗങ്ങൾ വിസ്സമതിച്ചതാണ് അദ്ദേഹത്തെ രോഷാകുലനാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ വേദി വിട്ടിറങ്ങി വന്ന അദ്ദേഹത്തെ മറുപക്ഷത്തെ മഖ്സൂദ് അലം തല്ലിയതാണു സ്ഥിതി വഷളാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ യോഗത്തിനു ശേഷം അതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഡി.ഡി.സി.എ ട്വീറ്റു ചെയ്തു. പ്രമേയം പാസ്സാക്കിയതായും ട്വീറ്റിൽ പറയുന്നുണ്ട്.

യോഗത്തിൽ ഡി.ഡി.സി.എ അംഗം കൂടിയായ ബി.ജെ.പി എം.എൽ.എ ഓം പ്രകാശ് ശർമയും പങ്കെടുത്തിരുന്നു. അദ്ദേഹത്തിനു നേർക്കും കൈയേറ്റം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

Read More >>