ഡി.കെ ശിവകുമാർ കോൺഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക്?; സോണിയയെ കണ്ടേക്കും

മൂന്ന് സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷൻമാരെ കോൺഗ്രസിന് തെരഞ്ഞെടുക്കാനുള്ളത്

ഡി.കെ ശിവകുമാർ കോൺഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക്?; സോണിയയെ കണ്ടേക്കും

ന്യൂഡൽഹി: ബി.ജെ.പിയുടെ കുതരിക്കച്ചവടം തുടരുന്ന കർണാടകയിൽ കോൺഗ്രസ് അദ്ധ്യക്ഷനെ മാറ്റാനൊരുങ്ങുന്നു. സംസ്ഥാന അദ്ധ്യക്ഷനേയും മറ്റ് ഭാരവാഹികളേയും മാറ്റി പുതിയ നേതൃനിര കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മന്ത്രിസഭ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കർണാടക ബി.ജെ.പിയിൽ പോര് മുറുകവേയാണ് കോൺഗ്രസിന്റെ നീക്കം.

ഡി.കെ ശിവകുമാറിന്റെ പേരാണ് കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള സാദ്ധ്യതാ പട്ടികയിൽ ആദ്യം. ദിനേഷ് ഗുണ്ടുറാവുവാണ് നിലവിൽ അദ്ധ്യക്ഷൻ.

ദിനേഷ് ഗുണ്ടുറാവിനെ മാറ്റി ഡി.കെ ശിവകുമാറിനെ അദ്ധ്യക്ഷനായും മറ്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും പാർട്ടി വളരെ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ഒരു മുതിർന്ന നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന എ.ഐ.സി.സി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരും.

ദിനേഷ് ഗുണ്ടുറാവുവിന് കാലാവധി തീരാൻ ഇനിയും ഒന്നരവർഷം ഉണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷൻമാരെ കോൺഗ്രസിന് തെരഞ്ഞെടുക്കാനുള്ളത്. കർണാടകത്തിലും മാറ്റമുണ്ടാവുമെന്നാണ് കരുതെന്ന് മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു. ഡി.കെ ശിവകുമാർ കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിലാണ്. സോണിയാ ഗാന്ധിയെ സന്ദർശിക്കുന്നതിന് വേണ്ടിയാണ് ശിവകുമാറിന്റെ ഡൽഹി സന്ദർശനം.

Next Story
Read More >>