മഹാരാഷ്ട്രയിൽ ഒരു സീറ്റിൽ സി.പി.എമ്മിന് ലീഡ്;വിജയിച്ചേക്കുമെന്ന് നിരീക്ഷകർ

മഹാരാഷ്ട്രയിൽ ബി.ജെ.പി -ശിവസേനാ സഖ്യം ഭരണത്തുടർച്ച ഉറപ്പാക്കി

മഹാരാഷ്ട്രയിൽ ഒരു സീറ്റിൽ സി.പി.എമ്മിന് ലീഡ്;വിജയിച്ചേക്കുമെന്ന് നിരീക്ഷകർ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റിൽ ഒന്നിൽ ലീഡ് നിലനിർത്തി സി.പി.എം. സിറ്റിങ് സീറ്റായ കൽവാൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന നിലവിലെ എം.എൽ.എ ഗാവിത് ജിവ പാണ്ഡുവാണ് മുന്നിൽ നിൽക്കുന്നത്. 50.32ശതമാനം വോട്ടാണ് ഗാവിതിന് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ദഹാനു മണ്ഡലത്തിൽ സി.പി.എമ്മിന് വേണ്ടി മത്സരിച്ച വിനോദ് ഭിവ നികോളെ പിന്നിലാണ്. ബി.ജെ.പി സ്ഥാനാർത്ഥി ധനാരെ പസ്‌കൽ ജന്യയാണ് ദഹാനുവിൽ ലീഡ് ചെയ്യുന്നത്. 2014ൽ ഈ സീറ്റ് സി.പി.എമ്മിന് നഷ്ടമായിരുന്നു.

സംസ്ഥാനത്തെ മുതിർന്ന എം.എൽ.എമാരിലൊരാളാണ് ഗാവിത്. 2014ൽ പ്രോ ടേം സ്പീക്കറായിരുന്നു. നാസിക്, താനെ, പാൽഘർ ജില്ലകളിൽ സ്വാധീനമുള്ള നേതാവാണ് ഗാവിത്. 29 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

അതേസമയം, മഹാരാഷ്ട്രയിൽ ബി.ജെ.പി -ശിവസേനാ സഖ്യം ഭരണത്തുടർച്ച ഉറപ്പാക്കി. 288 സീറ്റിലെയും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 164 സീറ്റിൽ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആരംഭം മുതൽ ബി.ജെ.പി മേധാവിത്തം പുലർത്തിയിരുന്നു. ബി.ജെ.പി ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഒരു ഘട്ടത്തിലും 150ന് താഴേയ്ക്കു പോയിട്ടില്ല. 145 സീറ്റുകളാണ് മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. യു.പി.എയ്ക്ക് നിലവിൽ 94 സീറ്റുകളിൽ ലീഡുണ്ട്. എൻ.ഡി.എ, യു.പി.എ ഇതര കക്ഷികൾ 30 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അതിനിടെ, മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചതായും റിപ്പോർട്ടുണ്ട്.

Read More >>