കോൺഗ്രസിനെ 'മുസ്‌ലിം ലീഗ് കോൺഗ്രസ്' എന്ന് വിളിക്കണം: ബിജെപി വക്താവ് സാംബിത് പത്ര

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലൂടെ കോണ്‍ഗ്രസും എന്‍സിപിയും ഹിന്ദുക്കളെ ചൂഷണം ചെയ്യുകയാണ്.

കോൺഗ്രസിനെ

പ്രതിപക്ഷ നേതാക്കള്‍ പ്രീണന രാഷ്ട്രീയത്തിനായി ഹിന്ദുക്കളെ ചൂഷണം ചെയ്യുന്നുവെന്ന് ബിജെപി വക്താവ് സാംബിത് പത്ര. കോൺഗ്രസിനെ 'മുസ്‌ലിം ലീഗ് കോൺഗ്രസ്' എന്ന് വിളിക്കണമെന്നും സാംബിത് പത്ര അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലൂടെ കോണ്‍ഗ്രസും എന്‍സിപിയും ഹിന്ദുക്കളെ ചൂഷണം ചെയ്യുകയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും, എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറും വിഷയത്തില്‍ മാപ്പു പറയണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

ബിജെപിയെ തടയാൻ മുസ്‌ലിംകൾ ആഗ്രഹിക്കുന്നതിനാലാണ് മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയുമായി കൈകോർക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്ന് ചവാൻ പൊതുയോഗത്തിൽ പറഞ്ഞിട്ടുണ്ടെന്നും ബിജെപി വക്താവ് പറഞ്ഞു. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിൽ പെട്ട ആളുകളുമായി പ്രതിപക്ഷ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നതാണ് ഇത് കാട്ടിത്തരുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയോടും ബിജെപി നേതാവ് പ്രതികരിച്ചു. ഇറ്റാലിയൻ വംശജയായ സോണിയ ഗാന്ധിയുടെ മാതാപിതാക്കൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പോരാടിയിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചായിരുന്നു ബിജെപി നേതാവ് തിരിച്ചടിച്ചത്. കോൺഗ്രസിനെ 'മുസ്‌ലിം ലീഗ് കോൺഗ്രസ്' എന്ന് വിളിക്കണമെന്നും സാംബിത് പത്ര അഭിപ്രായപ്പെട്ടു

Next Story
Read More >>