ഉള്ളി വില പൊള്ളിത്തുടങ്ങിയതോടെ കേന്ദ്രത്തിൻെറ ഇടപെടൽ; ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യും

ഈജിപ്തിൽ നിന്നും മുംബൈയിലെ നവ ഷെവയിലേക്കാണ് ഉള്ളി ഇറക്കുമതി ചെയ്യുക. ഇവിട നിന്നും സംസ്ഥാനങ്ങൾക്ക് നേരിട്ടെടുക്കാനും, ആവശ്യമെങ്കിൽ നഫെഡ് വഴി സ്വീകരിക്കാനും അവസരമുണ്ട്.

ഉള്ളി വില പൊള്ളിത്തുടങ്ങിയതോടെ കേന്ദ്രത്തിൻെറ ഇടപെടൽ; ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യും

രാജ്യത്ത് ഉള്ളി വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് പുതിയ തീരുമാനം. ഇതിനായി പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം‌എം‌ടി‌സിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. 6,090 ടൺ ഉളളി ഇറക്കുമതി ചെയ്യാനാണ് കരാർ.

ഇറക്കുമതി ചെയ്യുന്ന ഉളളി സംസ്ഥാനങ്ങൾക്ക് കിലോയ്ക്ക് 52-60 രൂപ നിരക്കിലാവും വിതരണം ചെയ്യുക. ആഭ്യന്തര വിതരണം മെച്ചപ്പെടുത്താനും വില നിയന്ത്രിക്കാനുമായി 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഈ മാസമാദ്യം രാജ്യത്ത് വിവിധയിടങ്ങളിൽ ഉള്ളിവില 100 രൂപ വരെയെത്തിയിരുന്നു.

ഈജിപ്തിൽ നിന്നും മുംബൈയിലെ നവ ഷെവയിലേക്കാണ് ഉള്ളി ഇറക്കുമതി ചെയ്യുക. ഇവിട നിന്നും സംസ്ഥാനങ്ങൾക്ക് നേരിട്ടെടുക്കാനും, ആവശ്യമെങ്കിൽ നഫെഡ് വഴി സ്വീകരിക്കാനും അവസരമുണ്ട്.ഡിസംബർ ആദ്യ വാരം മുതൽക്കാവും ഉള്ളി വിതരണം ആരംഭിക്കുകയെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അറിയാനായി ഉപഭോക്തൃ കാര്യ സെക്രട്ടറി അവിനാശ് കെ. ശ്രീവാസ്തവ തിങ്കളാഴ്ച സംസ്ഥാന സർക്കാരുകളുമായി ആശയ വിനിമയം നടത്തിയിരുന്നു. ആദ്യ ആഴ്ചയിൽ, ആന്ധ്രാപ്രദേശ്, ബംഗാൾ, ഒഡീഷ, കേരളം, സിക്കിം, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി 2,265 ടണ്‍ സവാളയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളോട് എത്രയും വേഗം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story
Read More >>