മരുമകളെ പീഡിപ്പിച്ച മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ന്യൂഡല്‍ഹി: മരുമകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിന് മുൻ ബി.ജെ.പി എം.എൽ.എ മനോജ് ഷൊക്കീനെതിരെ ഡൽഹി പൊലീസ് കേസ് ഫയൽ...

മരുമകളെ പീഡിപ്പിച്ച മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ന്യൂഡല്‍ഹി: മരുമകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിന് മുൻ ബി.ജെ.പി എം.എൽ.എ മനോജ് ഷൊക്കീനെതിരെ ഡൽഹി പൊലീസ് കേസ് ഫയൽ ചെയ്തു. പീഡനം നേരിട്ട പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

2018 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഭർത്താവ് സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയ സമയത്ത് ഭർത്താവിന്റെ പിതാവായ ഇയാൾ യുവതിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് കൂടിയായ പിതാവ് സംഭവം പുറത്തുപറഞ്ഞാൽ സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നതിനാൽ അന്നു കേസ് കൊടുത്തില്ലെന്ന് യുവതി പറഞ്ഞു. ഇതിനു മുമ്പ് ഗാർഹിക പീഡനത്തിന് ബി.ജെ.പി എം.എൽ.എക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നാൻഗ്ലോയ് അസംബ്ലി സീറ്റിൽ നിന്നും രണ്ട് തവണ ബി.ജെ.പി എം.എൽ.എയായി വിജയിച്ചയാളാണ് മനോജ് ഷൊക്കീൻ.

Next Story
Read More >>