ഉള്ളി വിലയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരെ കേസ്

ഉപഭോക്തൃകാര്യങ്ങൾ, ഭക്ഷണം, പൊതുവിതരണം എന്നീ വകുപ്പുകളുട ചുമതലയുള്ള കേന്ദ്രമന്ത്രിയായിട്ടും ഉള്ളി വില പരിശോധിക്കുന്നതിൽ പാസ്വാൻ പരാജയപ്പെട്ടുവെന്നും രാജു നയ്യാറുടെ പരാതിയിൽ പറയുന്നു.

ഉള്ളി വിലയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരെ കേസ്

ഉള്ളി വില വർദ്ധനവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ചുള്ള പരാതിയിൽ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരെ കേസെടുത്തു. ബിഹാറിലെ മുസാഫർപുർ സിവിൽ കോടതിയില്‍ ശനിയാഴ്ചയാണ് കേസ് ഫയൽ ചെയ്തത്. സാമൂഹ്യ പ്രവർത്തകനായ എം. രാജു നയ്യാർ നല്‍കിയ പരാതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തതിനാണ് കേസ്.

ഡിസംബർ 12ന് കേസിൽ കോടതി വാദം കേൾക്കും.പച്ചക്കറി വില ഉയരാന്‍ കാരണം കരിഞ്ചന്തകളാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വഞ്ചനക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. മന്ത്രിക്കെതിരെ ഐപിസി 420, 506, 379 വകുപ്പുകൾ പ്രകാരമാണ് കേസ്.

ഉപഭോക്തൃകാര്യങ്ങൾ, ഭക്ഷണം, പൊതുവിതരണം എന്നീ വകുപ്പുകളുട ചുമതലയുള്ള കേന്ദ്രമന്ത്രിയായിട്ടും ഉള്ളി വില പരിശോധിക്കുന്നതിൽ പാസ്വാൻ പരാജയപ്പെട്ടുവെന്നും രാജു നയ്യാറുടെ പരാതിയിൽ പറയുന്നു. ഉള്ളിവിലയെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമന്‍റെയും, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും നേരത്തെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.

താന്‍ ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കാറില്ലെന്നും അതിനാല്‍ ഉള്ളിവില തന്നെ ബാധിക്കില്ലെന്നുമായിരുന്നു ധനമന്ത്രി ലോകസ്ഭയിൽ നടത്തിയ വിവാദ പ്രസ്താവന. താനൊരു സസ്യഭുക്ക് ആയതിനാല്‍ ഉള്ളി വിലയെക്കുറിച്ച് അറിയില്ലെന്നായിരുന്നു അശ്വിനി കുമാര്‍ ചൗബേയുടെ പ്രതികരണം.

Next Story
Read More >>