പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ജാമിയ മിലിയ സര്‍വകലാശാല അടച്ചു

നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ജാമിയ മിലിയ സര്‍വകലാശാല അടച്ചു

ന്യൂഡല്‍ഹി: ത്തിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല അടച്ചു. ഡിസംബര്‍ 16മുതല്‍ ജനുവരി അഞ്ചുവരെയാണ് കാമ്പസ് അടച്ചിടുക. ഈ മാസം നടത്താനിരുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചതായും പുതിയ തീയതികള്‍ യഥാസമയം പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2020 ജനുവരി 6ന് സര്‍വകലാശാല തുറക്കുമെന്നും അറിയിച്ചു. പൗരത്വ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പോലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയിരുന്നു.

വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സര്‍വകലാശാലയുടെ കവാടത്തില്‍ വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടലുണ്ടായത്. ശനിയാഴ്ചയും പ്രതിഷേധം ആരംഭിച്ചതോടെ കാമ്പസ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കാമ്പസിന് പുറത്ത് പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൗരത്വ ദേഭഗതി ബില്‍ രാജ്യത്തിന്റെ മതേതരത്വത്തെ ബലികഴിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

Next Story
Read More >>