വെറും 255 കോ​ടി !; മൂന്ന് വർഷത്തെ മോദിയുടെ വിദേശയാത്രാ ചെലവ് വെളിപ്പെടുത്തി കേന്ദ്രം ​

ലോക്സഭയിൽ രേഖാമൂലം നൽകിയ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര​യു​ടെ ക​ണ​ക്കാ​ണി​ത്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വെറും 255 കോ​ടി !; മൂന്ന് വർഷത്തെ മോദിയുടെ വിദേശയാത്രാ ചെലവ് വെളിപ്പെടുത്തി കേന്ദ്രം    ​

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയുടെ വി​ദേ​ശ യാത്രയ്ക്ക് ഉ​പ​യോ​ഗി​ച്ച ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് ചെ​ല​വാ​യ​ത് 255 കോ​ടി രൂപയെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ രേഖാമൂലം നൽകിയ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര​യു​ടെ ക​ണ​ക്കാ​ണി​ത്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2016-17 വ​ർ​ഷ​ത്തി​ൽ 76.27 കോ​ടി​യും 2017-18 വ​ർ​ഷ​ത്തി​ൽ 99.32 കോ​ടി​യു​മാ​ണ് പ്രധാനമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രക്കായി കേന്ദ്രം ചെലവാക്കിയത്. 2018-19 വര്‍ഷത്തില്‍ 79.91 കോടിയും ചെലവഴിച്ചിട്ടുണ്ട്. എന്നാൽ 2019-2020 വർഷത്തെ കണക്ക് ലഭ്യമായിട്ടില്ല.

2016-17ൽ ​ഹോ​ട്ട്‌​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി 2,24,75,451 രൂ​പ​യും 2017-18 ൽ 58,06,630 ​രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആഭ്യന്തര യാത്രകളുടെ ചെലവ് സംബന്ധിച്ചുള്ള ചോദ്യത്തിനും മന്ത്രി ഉത്തരം നല്‍കി. ഇന്ത്യൻ സര്‍ക്കാറിന്റെ നയമനുസരിച്ച് വിഐപി, വിവിഐപി യാത്രകൾക്ക് വ്യോമസേനയുടെ വിമാനം / ഹെലികോപ്റ്ററുകൾ എന്നിവയാണ് ഉപയോ​ഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>