ഡൽഹി കലാപം: വെടിയേറ്റു മണിക്കൂറുകൾക്കു ശേഷം മാത്രം ചികിത്സകിട്ടിയ 14കാരന്റെ നില മെച്ചപ്പെട്ടു

ഏകദേശം അഞ്ചു മണിക്കൂറിനു ശേഷമാണ് ഫൈസാനെ ആശുപത്രിയിലെത്തിക്കാനായത്

ഡൽഹി കലാപം: വെടിയേറ്റു മണിക്കൂറുകൾക്കു ശേഷം മാത്രം ചികിത്സകിട്ടിയ 14കാരന്റെ നില മെച്ചപ്പെട്ടു

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ വെടിയേറ്റ 14കാരൻ ഫൈസാന്റെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട്. കർദംപുരിയിൽ നിന്നു വെടിയേറ്റ ഫൈസാനെ മണിക്കൂറുകൾക്കു ശേഷം മാദ്ധ്യമപ്രവർത്തർ ചേർന്ന് പൊലീസ് വാഹനം തടഞ്ഞുനിർത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ഫൈസാനെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫെബ്രുവരി 25ന് രാവിലെ 11 മണിക്കാണ് ഫൈസാനു വെടിയേറ്റത്. എന്നാൽ, വൈകിട്ടു 4.45 മണിവരെ ഒരു പോലീസുകാരൻ പോലും ഇവരെ സഹായിക്കാന്‍ സ്ഥലത്തേക്ക് പോയിരുന്നില്ല. ആംബുലൻസ് സൗകര്യവും ലഭ്യമായിരുന്നില്ല. പിന്നീട് അതുവഴി വന്ന പൊലീസ് വാഹനം തടഞ്ഞു നിർത്തി മാദ്ധ്യമപ്രവർത്തകർ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം അഞ്ചു മണിക്കൂറിനു ശേഷമാണ് ഫൈസാനെ ആശുപത്രിയിലെത്തിക്കാനായത്.

Next Story
Read More >>