വളര്‍ത്തുനായല്ല, മനുഷ്യനാണ്; ഡോ. സായിബോള്‍ ജനക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

നക്‌സല്‍ ബന്ധം ആരോപിച്ച് 2016 ലാണ് ഡോ. സായിബോള്‍ ജനയെ അറസ്റ്റ് ചെയ്യുന്നത്

വളര്‍ത്തുനായല്ല, മനുഷ്യനാണ്;  ഡോ. സായിബോള്‍ ജനക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

ചത്തീസ്ഗഢിലെ ഡോ. സായിബോള്‍ ജനയെ ചങ്ങലക്കിട്ട് കൊണ്ടുപോവുന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം. നക്‌സല്‍ ബന്ധം ആരോപിച്ച് 1992 ല്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ 24 വര്‍ഷത്തിന് ശേഷം 2016 ലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

2016 ലെ ഡോക്ടര്‍ ഡോ. സായിബോള്‍ ജനയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ചത്തീസ്ഗഡിലെ സഹീദ് ഹോസ്പിറ്റല്‍ സര്‍ജനും ആദിവാസി ഊരുകളിലെ ജനങ്ങളെ തേടിപ്പിടിച്ച് ചികിത്സ നല്‍കിയുന്ന ഡോക്ടറുടെ അറസ്റ്റ് വ്യക്തിവിരോധം മൂലമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതെല്ലാമാണ് ഭരണകൂടത്തിന്റെ എതിരാളിയായി ഡോക്ടറെ മാറ്റിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.


ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ആധിപത്യമുള്ള ദല്ലി രജ്ഹാരയില്‍ 1980 കളിലാണ് ഡോക്ടര്‍ എത്തുന്നത്. അന്നുമുതല്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഡോക്ടര്‍ ശബ്ദമുയര്‍ത്തിയിരുന്നു. ആ കാലത്ത് തൊഴിലാളി നേതാവ് ശങ്കര്‍ ഗുഹ നിയോഗി നടത്തിയ മദ്യനിരോദന പ്രക്ഷോപത്തിലും 1992 ല്‍ ഭിഹാളിലെ സ്റ്റീല്‍ കമ്പനിയിലെ 4000 ത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചുള്ള സമരങ്ങളിലും ഡോക്ടര്‍ ഇടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടറെ പൊലീസ് ചങ്ങലക്കിട്ട് കൊണ്ടുപോവുന്ന ചിത്രം സമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.