ധോണിക്ക് ആദരം; റാഞ്ചി സ്‌റ്റേഡിയത്തില്‍ ധോണി പവലിയന്‍

ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് റാഞ്ചി സ്റ്റേഡിയത്തിന്റെ സൗത്ത് സ്റ്റാൻഡിന് ധോണിയുടെ പേര് നൽകാനാണ് ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പദ്ധയിയുന്നത്.

ധോണിക്ക് ആദരം; റാഞ്ചി സ്‌റ്റേഡിയത്തില്‍ ധോണി പവലിയന്‍

റാഞ്ചി: ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിക്ക് ജന്മനാടിന്റെ ആദരം.ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് റാഞ്ചി സ്റ്റേഡിയത്തിന്റെ സൗത്ത് സ്റ്റാൻഡിന് ധോണിയുടെ പേര് നൽകാനാണ് ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പദ്ധയിയുന്നത്. 'എം.എസ് ധോണി പവലിയൻ' എന്നെഴുതിയ ബോർഡ് ആ ഭാഗത്ത് സ്ഥാപിച്ചു കഴിഞ്ഞു.

എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം റാഞ്ചിയിലാണ്. ഇതിനു മുമ്പ് ഇവിടെ ധോണിയുടെ പേര് ചേർക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മികച്ച പ്രകടനം കാഴ്ച്ചവച്ച ധോണി ഓസ്ട്രേലിയക്കെതിരായ ടീമിലുണ്ടാകുമെന്നുറപ്പാണ്. മാർച്ച് എട്ടിനാണ് റാഞ്ചിയിലെ ഏകദിനം. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണി പ്രധാനപ്പെട്ട താരമാണെന്ന് മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം പദ്മഭൂഷൺ, പദ്മശ്രീ, ഖേൽ രത്ന എന്നിവ നൽകി ധോണിയെ ആദരിച്ചിട്ടുണ്ട്.

Read More >>