കല്ലറയിലെ കളിപ്പാട്ടങ്ങൾ

1885 ജൂൺ രണ്ടിനാണ് ഈ കുഞ്ഞ് മരിച്ചത്. എന്നാൽ പൊടുന്നനെ ഒരു ദിവസം ഏവരും ഞെട്ടലോടെ ആ കാഴ്ച കണ്ടു. കാടുമൂടി ആരുടേയും കണ്ണെത്താത്ത ശവക്കല്ലറയ്ക്കു മേലൊരു പാവ. കഴിഞ്ഞ എട്ടുവർഷമായി സ്ഥിരമായി മാസത്തിൽ ഒരു തവണ ഈ കുഞ്ഞിന്റെ കല്ലറയിൽ കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടും.

കല്ലറയിലെ കളിപ്പാട്ടങ്ങൾ

കാൻബറ: 134 വർഷങ്ങൾക്കു മുമ്പ് മരിച്ചു മണ്ണടിഞ്ഞതാണ് ഹെർബട്ട് ഹെന്റി ഡിക്കർ എന്ന രണ്ടുവയസ്സുകാരൻ. ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിൽ ഹോപ് വാലി എന്നൊരു സെമിത്തേരിയുണ്ട്. അവിടെയാണ് ഹെന്റി ഡിക്കറിന്റെ ശവക്കല്ലറ.

1885 ജൂൺ രണ്ടിനാണ് ഈ കുഞ്ഞ് മരിച്ചത്. എന്നാൽ പൊടുന്നനെ ഒരു ദിവസം ഏവരും ഞെട്ടലോടെ ആ കാഴ്ച കണ്ടു. കാടുമൂടി ആരുടേയും കണ്ണെത്താത്ത ശവക്കല്ലറയ്ക്കു മേലൊരു പാവ. കഴിഞ്ഞ എട്ടുവർഷമായി സ്ഥിരമായി മാസത്തിൽ ഒരു തവണ ഈ കുഞ്ഞിന്റെ കല്ലറയിൽ കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടും.

എട്ടുവർഷമായി ഇതു തുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങൾ ഇവിടെക്കൊണ്ടുവന്ന് വയ്ക്കുന്നതെന്നു കണ്ടെത്താൻ ഈ പ്രദേശവാസികൾക്കായില്ല. ഈ കളിപ്പാട്ടങ്ങൾക്കു പിന്നിലെ രഹസ്യം കണ്ടെത്താൻ പോലീസും ചരിത്രകാരൻമാരുമൊക്കെ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഹെർബട്ട് മരിച്ച ദിവസത്തെ പത്രത്തിൽ കുഞ്ഞിന്റെ ചരമക്കുറിപ്പ് വന്നത് കണ്ടെത്തിയിരുന്നു.

ജെയ്‌സ് ഡിക്കറുടെയും മേരി ആൻ ബോവ്‌ഹെയുടെ മകനായ ഹെർബട്ട് അസുഖത്തെത്തുടർന്നാണ് മരിച്ചതെന്ന് ചരമക്കുറിപ്പിൽ പറയുന്നു. കുഞ്ഞിന്റെ മരണം നടന്ന് അഞ്ചു വർഷത്തിന് ശേഷം ഈ ദമ്പതികൾ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെനിന്ന് വളരെ ദൂരെയുള്ള ടാസ്മാനിയയിലേക്ക് സ്ഥലം മാറിപ്പോയി.

പിന്നീട് ഒരിക്കലും ഇവരാരും അഡ്ലെയ്ഡിലേക്ക് തിരികെ വന്നിട്ടില്ല. പിന്നെ ആരാണ് ഈ കുഞ്ഞുകല്ലറയിൽ കളിപ്പാട്ടങ്ങൾ കൊണ്ടുവന്നുവയ്ക്കുന്നതെന്ന് അറിയാനുള്ള അന്വേഷണത്തിലായിരുന്നു ഇവിടത്തെ പോലീസ്.

എന്നാൽ ദുരൂഹതകൾക്കെല്ലാം അറുതിവന്നിരിക്കുകയാണ്. ജൂലിയ റോഡ്‌സ് എന്ന ഹോപ്പ് വാലി സ്വദേശി ഇട്ട കുറിപ്പാണ് ഈ രഹസ്യത്തിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്. ഞാനും എന്റെ സുഹൃത്ത് വിക്കി ലോയ്‌സും ചേർന്നാണ് ആ കളിപ്പാട്ടങ്ങൾ അവിടെ വയ്ക്കുന്നത് എന്നാണ് അവർ കുറിച്ചത്.

ഒരു ദിവസം കല്ലറയ്ക്ക് അടുത്തുകൂടി നടക്കുമ്പോൾ ഈ കല്ലറ കാടുമൂടിക്കിടക്കുന്നതു കണ്ടു. ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയിൽ കണ്ടത് വല്ലാതെ സങ്കടപ്പെടുത്തി. അതിനാലാണ് അത് വൃത്തിയാക്കി അവിടെ കളിപ്പാട്ടങ്ങൾ വച്ചത്. അത് ഇപ്പോഴും മാസത്തിൽ ഒരിക്കൽ തുടരുന്നു. അങ്ങനെ എല്ലാവരെയും ദുരൂഹതയിലാഴ്ത്തിയ ആ സംഭവത്തിന് വിരാമമായി.

Read More >>