മുടിയഴകുകൊണ്ട് മോഡലായി ഒരു വയസ്സുകാരി

സലീനാ ഗോമസ്, പ്രിയങ്ക ചോപ്ര, എലി ഗോൾഡിങ് എന്നീ പ്രശസ്തരുടെ അതേ സ്ഥാനമാണ് പാന്റീനിന്റെ പരസ്യത്തിൽ ചാൻകോയ്ക്കും ലഭിക്കുന്നത്. ജപ്പാനിലെ പാന്റീൻ പരസ്യങ്ങളിൽ ഇനി ചാൻകോ ആയിരിക്കും കേന്ദ്ര കഥാപാത്രം.

മുടിയഴകുകൊണ്ട് മോഡലായി ഒരു വയസ്സുകാരി

ടോക്കിയോ: നീണ്ട് ഇടതൂർന്ന മുടി എന്നും ഏല്ലാവർക്കും ഒരു വീക്ക്‌നസ് ആണ്. അത് ഒരു കൊച്ചുകുട്ടിക്കാണെങ്കിലോ. മുടിയഴകുകൊണ്ട് കേശ സംരക്ഷണ ഉല്പന്നങ്ങളുടെ നിർമ്മാണ കമ്പനിയായ പാന്റീനിന്റെ പരസ്യ മോഡൽ ആയി തെരഞ്ഞെടുക്കപ്പെട്ട ഒരു വയസ്സുകാരിയാണ് ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലെ താരം. ജപ്പാൻ സ്വദേശിയായ ചാൻകോയാണ് തന്റെ മുടിയിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ചിരിക്കുന്നത്.

സലീനാ ഗോമസ്, പ്രിയങ്ക ചോപ്ര, എലി ഗോൾഡിങ് എന്നീ പ്രശസ്തരുടെ അതേ സ്ഥാനമാണ് പാന്റീനിന്റെ പരസ്യത്തിൽ ചാൻകോയ്ക്കും ലഭിക്കുന്നത്. ജപ്പാനിലെ പാന്റീൻ പരസ്യങ്ങളിൽ ഇനി ചാൻകോ ആയിരിക്കും കേന്ദ്ര കഥാപാത്രം.ചാൻകോയുടെ ചിത്രം മാതാവ് മാമി കാനോ സാമൂഹ്യ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ കൊച്ചു സുന്ദരി ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ചാൻകോയുടെ മുടിയെ വർണിച്ച് നിരവധി പേർ പോസ്റ്റിന് കമന്റിട്ടു. ഈ ചിത്രം ശ്രദ്ധയിൽ പെട്ട പാന്റീന്‍ കമ്പനി ചാൻകോയുടെ തങ്ങളുടെ പരസ്യത്തിന്റെ മോഡലാക്കാൻ തീരുമാനിക്കുകയായിരുന്നു. പാന്റീനിന്റെ വാഗ്ദാനത്തിൽ സന്തോഷമുണ്ടെന്നും പല രാജ്യങ്ങളിൽ നിന്നും മകളെ വാഴ്ത്തി സന്ദേശമെത്തുന്നുണ്ടെന്നും മാമി പറഞ്ഞു.

Read More >>