റോക്കിങ് ഗാനങ്ങളുമായി കർത്താവിന്റെ മണവാട്ടികൾ

സിയർവാസ്' എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം 'സെർവന്റെ്‌സ്' എന്നാണ്. 'ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവർ' എന്ന ആശയം ഉൾക്കൊണ്ടാണ് ബാൻഡിന് ഇവർ ഇത്തരമൊരു പേരിട്ടത്. 2014ൽ രൂപീകരിച്ച ഈ ബാൻഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്. ചിലി, ജപ്പാൻ, ഇക്വഡോർ, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളും ബാൻഡിലുണ്ട്. സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവർ കൈകാര്യം ചെയ്യുന്നത്. നേരത്തെ, ഫ്രാൻസിസ് മാർപാപ്പയുടെ മെക്‌സിക്കോ, പെറു സന്ദർശനവേളയിലും സിസ്റ്റേഴ്സ് ഓഫ് സിയർവാസ് സംഗീതപരിപാടി നടത്തി ശ്രദ്ധനേടിയിരുന്നു.

റോക്കിങ് ഗാനങ്ങളുമായി കർത്താവിന്റെ മണവാട്ടികൾ

2014ൽ രൂപീകരിച്ച ഈ ബാൻഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്

ഗാർഡൻ ഗ്രോവ്: അവർ പതിനൊന്ന് കന്യാസ്ത്രീകളാണ്. കറുപ്പും വെളുപ്പും ശിരോവസ്ത്രമണിഞ്ഞ് വേദിയിൽ തകർത്ത് പാടുന്നത്.

പാനമയിൽ നടക്കുന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഇവരാണ്. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവർ ആസ്വാദകരെ കൈയിലെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പെറുവിൽ നിന്നുള്ള 'ദി സിസ്റ്റേഴ്സ് ഓഫ് സിയർവാസ്' എന്ന 11 അംഗ കന്യാസ്ത്രീ ബാൻഡ്.

'സിയർവാസ്' എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം 'സെർവന്റെ്‌സ്' എന്നാണ്. 'ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവർ' എന്ന ആശയം ഉൾക്കൊണ്ടാണ് തങ്ങളുടെ ബാൻഡിന് ഇവർ ഇത്തരമൊരു പേരിട്ടത്. 2014ൽ രൂപീകരിച്ച ഈ ബാൻഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്. ചിലി, ജപ്പാൻ, ഇക്വഡോർ, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളും ബാൻഡിലുണ്ട്. സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവർ കൈകാര്യം ചെയ്യുന്നത്.


നേരത്തെ, ഫ്രാൻസിസ് മാർപാപ്പയുടെ മെക്‌സിക്കോ, പെറു സന്ദർശനവേളയിലും സിസ്റ്റേഴ്സ് ഓഫ് സിയർവാസ് സംഗീതപരിപാടി നടത്തി ശ്രദ്ധനേടിയിരുന്നു. ഇവരുടെ സംഗീതപരിപാടികളുടെ വീഡിയോകൾക്ക് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോക യുവജനദിനത്തിന്റെ ഭാഗമായി പാനമയിലെത്തിയ സംഘം അവിടുത്തെ വനിതാ ജയിലിലും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. കൂടാതെ കുട്ടികളുടെ കാൻസർ ആശുപത്രിയിലും സ്‌കൂളുകളിലും സന്ദർശനം നടത്തുകയും ചെയ്തു. ബാന്‍ഡിന്റെ ലവ് ആൻ്ഡ് ഫെയ്ത്ത് എന്ന ഗാനം യൂട്യൂബിൽ നേടിയത് ദശലക്ഷക്കണക്കിന് വ്യൂസാണ്. അതിന്റെ രണ്ട് സീഡികളും ഇവർ റിലീസ് ചെയ്തിട്ടുണ്ട്. പ്രാർത്ഥനയുടെ ഇടവേളകളിൽ ഒരു ആകാംക്ഷയുടെ പുറത്ത് ഇവർ പാടി നോക്കാറുണ്ടായിരുന്നു.

തുടരെ തുടരെ ഒരു ആത്മവിശ്വാസം വന്നപ്പോൾ എന്തുകൊണ്ട് ഒരു ബാൻഡ് ആരംഭിച്ചുകൂട എന്നു തോന്നി. ആ തോന്നലിലാണ് ഇന്ന ലോകമറിയുന്ന സിയർവാസ് ബാൻഡിന്റെ ജനനം. ആഴ്ചയിൽ രണ്ടുതവണയാണ് പരിശീലനം നടത്തുക. ലാറ്റിൽ പോപ് ഗാനങ്ങളും മെലഡികളുമെല്ലാം ഇവരുടെ ബാന്റിലൂടെ ഒഴുകിയെത്തും. പുതിയകാലത്ത് പുതിയ പാട്ടുകളാണ് ആവശ്യം. അതിനാൽ പോപ് മ്യൂസിക്കും റോക്ക് മ്യൂസിക്കും ഞങ്ങളുൾപ്പെടുത്തുന്നു-സിയർവാസ് വോക്കലിസ്റ്റായ 40 വയസ്സുകാരി സിസ്റ്റർ മോണിക്ക നോബിൾ പറയുന്നു.

Read More >>