ഇവിടെ പ്രസാദം മട്ടന്‍ ബിരിയാണി

ജനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിച്ച് നടക്കുന്ന ഈ പൂജയിൽ ഏകദേശം 1000 കിലോഗ്രാം അരിയും, 250 ആട്, 300 കോഴികൾ എന്നിവയും ഉപയോഗിച്ചാണ് ബിരിയാണി ഉണ്ടാക്കുന്നത്.

ഇവിടെ പ്രസാദം മട്ടന്‍ ബിരിയാണി

ചെന്നൈ: പ്രസിദ്ധമായ മീനാക്ഷി സുന്ദരേശ്വരാർ ക്ഷേത്രം പോലെ മധുരയിലെ പേരുകേട്ട മറ്റൊരു ക്ഷേത്രമാണ് വടക്കാംപെട്ടിയിലെ മുനിയാണ്ടി സ്വാമി ക്ഷേത്രം. ഇവിടെ പ്രസാദമായി നൽകുന്നത് മട്ടൻ ബിരിയാണി ആണെന്നതാണ് ശ്രദ്ധേയം. ക്ഷേത്രത്തിൽ വർഷം തോറും നടക്കുന്ന മുനിയാണ്ടി പൂജയോടനുബന്ധിച്ചാണ് ബിരിയാണി പ്രസാദം നൽകുന്നത്.

എല്ലാ വർഷവും ജനുവരിയിലെ മൂന്നാമത്തെ ആഴ്ച്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ഈ പ്രത്യേക പൂജ നടക്കുന്നത്. ജനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിച്ച് നടക്കുന്ന ഈ പൂജയിൽ ഏകദേശം 1000 കിലോഗ്രാം അരിയും, 250 ആട്, 300 കോഴികൾ എന്നിവയും ഉപയോഗിച്ചാണ് ബിരിയാണി ഉണ്ടാക്കുന്നത്.

കഴിഞ്ഞ 84 വർഷമായി ഈ ആഘോഷം ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. ജനങ്ങളിൽ നിന്നു ശേഖരിക്കുന്ന വസ്തുക്കൾ ഉപയോഘിച്ച് ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും ബിരിയാണി വിളമ്പി നൽകുകയാണ് ചെയ്യുന്നതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

Read More >>