ഹിമാലയന്‍ പക്ഷികളുടെ ചിത്രങ്ങളുമായി മൊയ്തു വാണിമേല്‍

ജൂണ്‍ അഞ്ചിന് വൈകുന്നേരം 4.30ന് ഡോ. അബ്ദുല്ല പാലേരിയും ടി.പി രാജീവിനും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്യും.

ഹിമാലയന്‍ പക്ഷികളുടെ ചിത്രങ്ങളുമായി മൊയ്തു വാണിമേല്‍

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകനായ മൊയ്തു വാണിമേലിന്റെ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കോഴിക്കോട് ലളിത കലാ അക്കദാമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുമെന്ന് സ്വാഗതം സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജൂണ്‍ ഒമ്പതു വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം അഞ്ചിന് വൈകുന്നേരം 4.30ന് ഡോ. അബ്ദുല്ല പാലേരിയും ടി.പി രാജീവിനും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്യും.നിലവിലെ വികസന മാതൃകകള്‍ പക്ഷികളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നതും പക്ഷികളുടെ വംശനാശത്തിന് കാരണമാകുന്നതുമാണെന്ന് മൊയ്തു വാണിമേല്‍ പറഞ്ഞു. പക്ഷികളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ പ്രദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാലയ പ്രദേശങ്ങള്‍ക്കു പുറമെ കേരളം, തമിഴ്‌നാട്, രാജസ്ഥാന്‍, ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. ഒന്നര വര്‍ഷത്തോളമായി ഇപ്പോള്‍ ഫോട്ടോഗ്രഫി രംഗത്ത് സജീവമാണ്. ഇക്കാലയളവില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ മലയാള മനോരമ മുന്‍ ഫോട്ടോ എഡിറ്റര്‍ പി. മുസ്തഫ, തല്‍സമയം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ്, സന്തോഷ് പങ്കെടുത്തു.

Read More >>