സിറിയയിലെ വ്യോമാക്രമണം: പാര്‍ലെമെന്റിന്റെ അനുമതിയില്ലാതെ: ബ്രിട്ടീഷ് പ്രതിപക്ഷം

ലണ്ടന്‍: യു.എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈന്യത്തിനൊപ്പം സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തിയ ബ്രിട്ടീഷ് നിലപാടില്‍ നയത്തില്‍ എതിര്‍പ്പ്...

സിറിയയിലെ വ്യോമാക്രമണം: പാര്‍ലെമെന്റിന്റെ അനുമതിയില്ലാതെ: ബ്രിട്ടീഷ് പ്രതിപക്ഷം

ലണ്ടന്‍: യു.എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈന്യത്തിനൊപ്പം സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തിയ ബ്രിട്ടീഷ് നിലപാടില്‍ നയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷം. പ്രധാനമന്ത്രി തെരേസാ മേയുടെ തീരുമാനം നിയമപരമായി ചോദ്യംചെയ്യപ്പെടാവുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടി ലേബര്‍ പാര്‍ട്ടി നേതാവ് ജറേമി കോര്‍ബിന്‍ പറഞ്ഞു.

മേ പാര്‍ലമെന്റിന്റെ അനുമതി വാങ്ങണമായിരുന്നു. ട്രംപിനെ പിന്തുടരുകയല്ലായിരുന്നു വേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബോംബുകള്‍ സമാധാനമുണ്ടാക്കുകയോ ജീവന്‍ രക്ഷിക്കുകയോ ഇല്ല. വാഷിങ്ടണില്‍ നിന്ന് നിര്‍ദേശങ്ങള്‍ കേട്ട് ബ്രിട്ടീഷ് സേനയെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സൈനിക നടപടിക്കു മുന്‍പ് പാര്‍ലമെന്റിനോട് അംഗീകാരം വാങ്ങിക്കണമായിരുന്നുവെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നടക്കം നിരവധി നേതാക്കള്‍ യോജിച്ചു. ബ്രക്‌സിറ്റിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്ന തെരേസാ മേയ്ക്ക് സിറിയയിലെ സൈനിക നടപടി പുതിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

Story by
Read More >>