2022 ലോകകപ്പ്: അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്ന തൊഴിലാളികള്‍ പട്ടിണിയില്‍

വെബ്ഡസ്ക്: ഖത്തറില്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്ന 600ല്‍ അധികം ഇന്ത്യക്കാര്‍ ആറു മാസമായി ശമ്പളവും ജോലിയും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നു....

 2022 ലോകകപ്പ്: അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്ന തൊഴിലാളികള്‍ പട്ടിണിയില്‍

വെബ്ഡസ്ക്: ഖത്തറില്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്ന 600ല്‍ അധികം ഇന്ത്യക്കാര്‍ ആറു മാസമായി ശമ്പളവും ജോലിയും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നു. 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ അടിസ്ഥാന വികസനത്തിനായി വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികളാണ് ഈ ദുരിതം അനുഭവിക്കുന്നത്.

വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനാവാതെ തൊഴിലാളി ക്യാമ്പുകളില്‍ കമ്പനിയുടെ ദയ കാത്തിരിക്കുന്നവരും ഇതില്‍പ്പെടും.
ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന കേരളീയനായ തൊഴിലാളി തന്റെ ജീവിതം പങ്ക് വെക്കുന്നതിങ്ങനെ., ഭക്ഷണം മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് ലഭിക്കുന്നു. പകല്‍ സമയത്ത് വൈദ്യുതി പോലും ലഭിക്കുന്നില്ലെന്നും ജനറേറ്ററിലൂടെയാണ് ഇത് മാനേജ് ചെയ്യുന്നത്.

9 വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു പ്ലംബിംഗ് തൊഴിലാളിയുടെ വാക്കുകള്‍ "വിസയുടെ കാലാവധി കഴിഞ്ഞു, കമ്പനിയില്‍ തുടരുകയല്ലാതെ വെറൊരു മാര്‍ഗവുമില്ല, ആശുപത്രിയില്‍ പോവാന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു".

രണ്ടു വര്‍ഷം മുമ്പ് സ്വത്തുക്കള്‍ പണയം വെച്ചാണ് ഖത്തറിലെത്തിയത്, ഇനിയൊരു പ്രതീക്ഷയുമില്ല, വീട്ടുകാര്‍ അയച്ചു തന്ന പണം കൊണ്ട് നാട്ടിലേക്ക് തിരിക്കുകയാണെന്ന് മറ്റൊരു തൊഴിലാളി പറയുന്നു.

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ 25 തൊഴിലാളികള്‍ ശമ്പളം കിട്ടിയില്ലെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

എന്നാല്‍ 200ഓളം തൊഴിലാളികളുടെ വിസകള്‍ പുതുക്കി മറ്റു കമ്പനികളിലേക്ക് മാറിയതായും മറ്റു ചിലര്‍ നാട്ടിലേക്ക് മടങ്ങിയതായും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്

Story by
Next Story
Read More >>