നിങ്ങൾ എന്റെ വിശിഷ്ടാതിഥിയാണ്; പ്രത്യേക വിമാനത്തിൽ പോയാൽ മതി: ഇമ്രാനോട് സൗദി കിരീടാവകാശി

യു.എസിൽ എത്തുന്നതിന് മുമ്പ് ഇമ്രാൻ ഖാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിൽ പോയിരുന്നു

നിങ്ങൾ എന്റെ വിശിഷ്ടാതിഥിയാണ്; പ്രത്യേക വിമാനത്തിൽ പോയാൽ മതി: ഇമ്രാനോട് സൗദി കിരീടാവകാശി

ഇസ്ലാമാബാദ്: യു.എസ്സിൽ നടക്കുന്ന 74-ാമത് ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലിയിൽ പങ്കെുടക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എത്തിയത് സൗദി കിരീടാവകാശിയുടെ പ്രത്യേക വിമാനത്തിൽ. ദുനിയ ന്യൂസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിൽ ഇമ്രാൻ ഖാൻ പോകുന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിലക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ' നിങ്ങൾ എന്റെ വിശിഷ്ടാതിഥിയാണ്, അതുകൊണ്ട് പ്രത്യേക വിമാനത്തിൽ യു.എസ്സിലേക്ക് പോയാൽ മതി.'- സൗദി കിരീടാവകാശിയെ ഉദ്ധരിച്ച് ദുനിയ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാൻ യു.എസിൽ എത്തിയതായി പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.

യു.എസിൽ എത്തുന്നതിന് മുമ്പ് ഇമ്രാൻ ഖാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിൽ പോയിരുന്നു. ജമ്മു-കശ്മീർ വിഷയത്തിൽ സൗദിയുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ഇമ്രാൻ ഖാന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുലസിസ് അൽ സഊദുമായി കൂടിക്കാഴ്ച നടത്തിയ ഇമ്രാൻ ഖാൻ വ്യാപാര-നിക്ഷേപ കാര്യങ്ങളെക്കുറിച്ചും ചർച്ച നടത്തി.

Read More >>