ഇത്തവണ വോട്ട് നിങ്ങൾക്ക്; യാത്രയുടെ മലയാളം ട്രെയിലര്‍ പുറത്ത്

ചിത്രത്തിൽ രാജശേഖര റെഡ്ഡിയായി വേഷമിടുന്നത് മമ്മൂട്ടിയാണ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുക് ചിത്രത്തിൽ അഭിനയിക്കുന്നത്

ഇത്തവണ വോട്ട് നിങ്ങൾക്ക്; യാത്രയുടെ മലയാളം ട്രെയിലര്‍ പുറത്ത്

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാകുന്ന തെലുങ്ക് ചിത്രം യാത്രയുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൻെറ തെലുക് പതിപ്പിൻെറ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ രാജശേഖര റെഡ്ഡിയായി വേഷമിടുന്നത് മമ്മൂട്ടിയാണ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുക് ചിത്രത്തിൽ അഭിനയിക്കുന്നത്.


ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈ.എസ്.ആര്‍ നടത്തിയ പദയാത്ര ചിത്രത്തിൽ പ്രധാന കഥാപശ്ചാത്തലമാവുന്നുണ്ട്. കൊച്ചിയില്‍ വെച്ച് കന്നട താരം യാഷ് പ്രധാന അതിഥിയായി പങ്കെടുത്ത ചടങ്ങിലാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹാസിനി, ജ​ഗ്പതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഫെബ്രുവരി 8നാണ് യാത്ര റിലീസ് ചെയ്യുന്നത്.

Read More >>