ഫഹദിനോടൊപ്പം സായി പല്ലവി; നിഗൂഢതകളുമായി അതിരൻ

ചിത്രത്തില്‍ ഒരു മനോരോഗ വിദഗ്ധന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്

ഫഹദിനോടൊപ്പം സായി പല്ലവി; നിഗൂഢതകളുമായി അതിരൻ

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിക്കുന്ന പുതിയ ചിത്രം 'അതിരന്റെ' ടീസര്‍ പുറത്തിറങ്ങി. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പി എഫ് മാത്യൂസ് ആണ്. ചിത്രത്തില്‍ ഒരു മനോരോഗ വിദഗ്ധന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. പി.എസ്. ജയഹരിയുടേതാണ് സംഗീതം. അനു മൂത്തേടത്താണ് ഛായാഗ്രഹണം.


Read More >>