വാഗമണ്ണിന്റെ സൗന്ദര്യമാസ്വദിക്കേണ്ടേ?

എറണാകുളത്തു നിന്ന് കഷ്ട്ടിച്ചു രണ്ടര മണിക്കൂർ ഡ്രൈവ് കൊണ്ട് എത്തി ചേരാം എന്നത് തന്നെ കൊണ്ട് തന്നെ വാഗമൺ വിദേശ സഞ്ചാരികളുടെയും ഇഷ്ട്ട ഭൂപ്രദേശങ്ങിൽ ഒന്നാണ്.

വാഗമണ്ണിന്റെ സൗന്ദര്യമാസ്വദിക്കേണ്ടേ?

sponsored articles

മൊട്ടകുന്നുകളും പൈന്മരങ്ങളും താഴ് വാരങ്ങളും തേയിലത്തോട്ടങ്ങളും എല്ലാമായി എന്നും സഞ്ചാരികളെ കൊതിപ്പിക്കുന്ന ഹിൽ സ്റ്റേഷൻ ആണ് ഇടുക്കി ജില്ലയിലെ വാഗമൺ. എറണാകുളത്തു നിന്ന് കഷ്ട്ടിച്ചു രണ്ടര മണിക്കൂർ ഡ്രൈവ് കൊണ്ട് എത്തി ചേരാം എന്നത് തന്നെ കൊണ്ട് തന്നെ വാഗമൺ വിദേശ സഞ്ചാരികളുടെയും ഇഷ്ട്ട ഭൂപ്രദേശങ്ങിൽ ഒന്നാണ്.
നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും മലിനീകരണങ്ങളിൽ നിന്നും അകന്ന്, തിരക്കുകളുടെ ലോകത്തു നിന്നും ഒരു ബ്രേക്ക്‌ എടുത്ത്, കണ്ണിനു കുളിർമ നൽകുന്ന പ്രകൃതി കാഴ്ചകളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പറുദീസകളിൽ ഒന്ന് കൂടിയാണ് വാഗമൺ. വാഗമണിൽ തീർത്തും ശാന്തസുന്ദരമായ, നിശബ്ദത കളിയാടുന്ന ഒരു താമസസൗകര്യമാണ് നിങ്ങൾ തിരയുന്നതെങ്കിൽ പച്ച കുന്നുകൾകളുടെ താഴ് വരയിൽ ഒറ്റപെട്ടു കിടക്കുന്ന ക്രോസ്സ് ഹിൽ റിസോർട്ട് ഒരു അനുഭവമായിരിക്കും. പച്ചകുന്നുകളും തേയില എസ്റ്റേറ്റും വനാന്തരീക്ഷവുമെല്ലാമാണ് ക്രോസ്സ് ഹിൽ റിസോർട്ടിൽ നിന്നുള്ള കാഴ്ചകൾക്ക് അതിരിടുന്നത്.

വാഗമണിലെ വഴിക്കടവിൽ നിന്നും ആശ്രമത്തിലേക്ക് പോകുന്ന വഴിയാണ് ക്രോസ്സ് ഹിൽ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കുരിശ്ശ് മലയുടെയും ആശ്രമത്തിന്റെയും ഇടയിൽ ആയി വരുന്ന ഇവിടം ഒറ്റപ്പെട്ടൊരു പ്രദേശമാണ്. കുരിശു മലയിലും ആശ്രമത്തിലും എത്തുന്ന സഞ്ചാരികൾക്കും തീർത്ഥാടകർക്കും വളരെ അടുത്ത് കിടക്കുന്ന ഒരു ആശ്രയകേന്ദ്രം കൂടിയാണ് ഇവിടം.

നിശബ്ദതയും സുഖകരമായ കാലാവസ്ഥയുമെല്ലാം ആയി മറ്റേതോ ലോകത്തെത്തിയ പോലൊരു അനുഭവമാണ് ഈ റിസോർട്ട് സഞ്ചാരികൾക്കു സമ്മാനിക്കുക.

ബന്ധപ്പെടുക: 9447158406


Read More >>