ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന ട്രോള്‍; വിവേക് ഒബ്‌റോയി മാപ്പ് പറഞ്ഞു

കഴിഞ്ഞ 10 വര്‍ഷത്തോളമായി എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി ഞാന്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു സ്ത്രീയെ കുറിച്ചും മോശമായി ചിന്തിക്കാന്‍ പോലും എനിക്കാവില്ല

ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന ട്രോള്‍; വിവേക് ഒബ്‌റോയി മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: നടി ഐശ്വര്യ റായി ബച്ചനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്രോള്‍ പിന്‍വലിച്ച് നടന്‍ വിവേക് ഒബ്‌റോയി. തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ടുള്ള ട്രോള്‍ പിന്‍വലിച്ചാണ് താരം മാപ്പ് പറഞ്ഞത്.

നടി ഐശ്വര്യ റായിയും അവരുടെ കാമുകന്മാരായിരുന്ന സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകളും ഉള്‍പ്പെട്ട ചിത്രങ്ങളെ എക്‌സിറ്റ് പോളുമായി ബന്ധിപ്പിച്ചായിരുന്നു വിവാദമായ ട്രോള്‍. രാഷ്ട്രീയമില്ല വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് താരം ട്രോള്‍ ഷെയര്‍ ചെയ്തിരുന്നത്. ട്വിറ്ററില്‍ താരം പങ്ക് വച്ച ട്രോള്‍ സ്ത്രീവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.തന്റെ പ്രവര്‍ത്തി ഏതെങ്കിലും സ്ത്രീയെ വേദനപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ട്വീറ്റ് പിന്‍വലിക്കുന്നതായും താരം ട്വിറ്ററില്‍ കുറിച്ചു. ആദ്യ കാഴ്ചയില്‍ തമാശയും നിരുപദ്രവുമായി തോന്നുന്ന ഒന്ന് മറ്റുള്ളവര്‍ക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തോളമായി എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി ഞാന്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു സ്ത്രീയെ കുറിച്ചും മോശമായി ചിന്തിക്കാന്‍ പോലും എനിക്കാവില്ല- ഒബ്രോയ് ട്വീറ്റ് ചെയ്തു.

വിവാദ ട്രോള്‍ ട്വീറ്റ് ചെയ്തതിന് ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്രാ വനിതാ കമ്മീഷനും നടന് നോട്ടീസ് അയച്ചിരുന്നു.

Read More >>