ആധാര്‍:കണക്കില്‍ തോറ്റ് ലോകബാങ്ക്; മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍

എല്‍പിജി, ദേശീയ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇജിഎ) പദ്ധതികളിലടക്കം ആധാര്‍ സംവിധനത്തിലൂടെ നേരിട്ട് നല്‍കുക വഴി ഒരു വര്‍ഷത്തില്‍ 70000 കോടി രൂപ ലാഭിക്കാനാവുമെന്നായിരുന്നു സുപ്രിം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിന് ആധാരമാക്കിയത് ലോകബാങ്കിന്റെ കണക്കുകളും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഗവേഷകനായ ആനന്ദ് വെങ്കട്ടനാരായണ്‍ നടത്തിയ പഠനത്തില്‍ ലോകബാങ്കിന് തെറ്റു പറ്റിയെന്നാണ് കണ്ടെത്തല്‍. മാത്രവുമല്ല, ആ തെറ്റായ കണക്കുകളാണ് സുപ്രിം കോടതിയില്‍ ആധാര്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയത്.

ആധാര്‍:കണക്കില്‍ തോറ്റ് ലോകബാങ്ക്; മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍

ആധാര്‍ കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹാജരാക്കിയ കണക്കുകള്‍ പൊളിയുന്നു. ലോകബാങ്കിന്റെ കണക്കുകള്‍ ആധാരമാക്കി ആധാര്‍ വഴി സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിലൂടെ വര്‍ഷത്തില്‍ 70000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന കേന്ദ്ര സര്‍ക്കാരിന്റ വാദങ്ങള്‍ തെറ്റാണെന്നാണ് കണ്ടെത്തല്‍.

എല്‍പിജി, ദേശീയ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇജിഎ) പദ്ധതികളിലടക്കം ആധാര്‍ സംവിധനത്തിലൂടെ നേരിട്ട് നല്‍കുക വഴി ഒരു വര്‍ഷത്തില്‍ 70000 കോടി രൂപ ലാഭിക്കാനാവുമെന്നായിരുന്നു സുപ്രിം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിന് ആധാരമാക്കിയത് ലോകബാങ്കിന്റെ കണക്കുകളും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഗവേഷകനായ ആനന്ദ് വെങ്കട്ടനാരായണ്‍ നടത്തിയ പഠനത്തില്‍ ലോകബാങ്കിന് തെറ്റു പറ്റിയെന്നാണ് കണ്ടെത്തല്‍. മാത്രവുമല്ല, ആ തെറ്റായ കണക്കുകളാണ് സുപ്രിം കോടതിയില്‍ ആധാര്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയത്.

ആധാര്‍ വഴി പ്രതിവര്‍ഷം 70000 കോടി രൂപ ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന് കെട്ടിയാഘോഷിക്കുന്നതിനിടെയായിരുന്നു വെങ്കിട്ടനാരായണ്‍ ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കം വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയത്.

ജനങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതില്‍ കോടികളുടെ നഷ്ടമുണ്ടായിരുന്നു, എന്നാല്‍ ആധാര്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാന്‍ തുടങ്ങിയതോടെ ആ നഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞു. ലോകബാങ്കിന്റെ കണക്കുകളില്‍ വരെ ഇക്കാര്യം വ്യക്തമാണെന്നുമായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വാദിച്ചിരുന്നത്..

ലോകബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിച്ച് പ്രതിവര്‍ഷം 70000 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ആവര്‍ത്തിച്ചു.

2016ലെ ലോക ബാങ്ക് റിപ്പോര്‍ട്ടിലായിരുന്നു ഈ കണക്കുകള്‍ പുറത്തു വിട്ടത്. ഇൗ കണക്കുകളുടെ അടിസ്ഥാനം തേടി രണ്ടു തവണ ലോകബാങ്കിന് വെങ്കിട്ടനാരായണ്‍ കത്തെഴുതി. ആദ്യത്തേതിന് മറുപടിയുണ്ടായില്ല. എന്നാല്‍ രണ്ടാമത്തേതിന്‍ തെറ്റു പറ്റിയതായി അറിയിച്ചു കൊണ്ടുള്ള ലോകബാങ്കിന്റെ മറുപടി കിട്ടി. എല്‍പിജി, എന്‍ആര്‍ഇജിഎ എന്നിവയുമായി ബന്ധപ്പെട്ട് ബര്‍ണാല്‍, മുരളീധരന്‍ എന്നിവര്‍ പഠനങ്ങളെ ആധാരമാക്കി കണക്കുകൂട്ടിയെടുത്ത വിവരങ്ങളാണിതെന്നാണ് ലോകബാങ്ക് നല്‍കുന്ന വിശദീകരണം.

ഇതുമായി ബന്ധപ്പെട്ട് വെങ്കിട്ടനാരായണ്‍ ബാനര്‍ജി തയ്യറാക്കിയ കണക്കുകളും പരിശോധിച്ചു. എന്നാല്‍ ബാനര്‍ജിയുടെ കണക്കുകളില്‍ വെങ്കിട്ടനാരായണ്‍ കണ്ടെത്തിയത് ഒരു വര്‍ഷം ആധാര്‍ വഴി നടക്കുന്ന മൊത്തം സേവനങ്ങളുടെ തുകയാണ് 70000 കോടി രൂപ. ഇതിനെ ലാഭമെന്ന രീതിയില്‍ ലോകബാങ്കും കേന്ദ്ര സര്‍ക്കാരും തെറ്റായ രീതിയില്‍ എഴുതി. കേന്ദ്രസര്‍ക്കാര്‍ ഇത് സുപ്രിംകോടതിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

Read More >>