സിനിമ തിരക്കുകളുണ്ട്; തെരെഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

പുതിയ ചിത്രത്തിന് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കുകളിലേയ്ക്ക് കടക്കുന്നതിനാലാണ് തെരെഞ്ഞടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്

സിനിമ തിരക്കുകളുണ്ട്; തെരെഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടനും രാജ്യസഭ എം. പിയുമായ സുരേഷ് ഗോപി. പുതിയ സിനിമയുടെ തിരക്കുകളിലേയ്ക്ക് കടന്നതിനാലാണ് തെരെഞ്ഞടുപ്പില്‍ മത്സരിക്കാനിറങ്ങാത്തതെന്ന് അദ്ദേഹം പറഞ്ഞു. നേരത്ത ബി ജെ പി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരും ഉണ്ടായിരുന്നു. തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി മത്സരിക്കാനെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു

പുതിയ ചിത്രത്തിന് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കുകളിലേയ്ക്ക് കടക്കുന്നതിനാലാണ് തെരെഞ്ഞടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

തെരെഞ്ഞടുപ്പില്‍മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതോടെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി ജെ പിയും ആര്‍ എസ് എസും തീരുമാനിച്ചിരിക്കുന്നത്.

Read More >>