ഗര്‍ഭിണികളെ ഇനി കണ്ടാലും അനുഗ്രഹിക്കും, വിവാദമുണ്ടാക്കുന്നത് ചിലരുടെ മാനസിക രോഗം: സുരേഷ് ഗോപി

അതില്‍ വിവാദമുണ്ടാക്കുന്നത് ചിലരുടെ മാനസികരോഗമാണ്. അത് മാറ്റാന്‍ നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭിണികളെ ഇനി കണ്ടാലും അനുഗ്രഹിക്കും, വിവാദമുണ്ടാക്കുന്നത് ചിലരുടെ മാനസിക രോഗം: സുരേഷ് ഗോപി

ഗര്‍ഭിണികളെ തനിക്ക് ഇഷ്ടമാണ്,ഇനി കണ്ടാലും അനുഗ്രഹിക്കുമെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അതില്‍ വിവാദമുണ്ടാക്കുന്നത് ചിലരുടെ മാനസികരോഗമാണ്. അത് മാറ്റാന്‍ നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം വീട്ടിലേക്കെത്തുന്ന ജേഷ്ടന്റെ ഭാര്യ സ്വന്തം അമ്മയെ പോലെയാണ്. ആ സംസ്‌കാരമില്ലാത്തവര്‍ക്ക് അങ്ങനെ പലതും പറയാം. അവന്മാര്‍ അങ്ങനെ ദ്രവിച്ച് ഇല്ലാതാവട്ടെ. ട്രോളുകള്‍ ഒന്നും തന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. തനിക്കെതിരെയുള്ള ട്രോളുകള്‍ ഒന്നും ശ്രദ്ധിക്കാറില്ല. സിനിമയില്‍ കൈയ്യടി നേടാന്‍ കഴിയുന്നതുപോലെ പെതുജീവിതത്തിലും കൈയ്യടി നേടാനായെന്നും സുരേഷേ് ഗോപി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ തൊട്ട് അനുഗ്രഹിച്ചത് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ട്രോളര്‍മാര്‍ അടക്കം സ്ത്രീക്കെതിരെയും സുരേഷ് ഗോപിക്കെതിരെയും വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതെതുടര്‍ന്നു സുരേഷ് ഗോപിയുടെ ഭാര്യ യുവതിയുടെ വീട് സന്ദര്‍ശിച്ച് പിന്തുണയറിയിച്ചിരുന്നു

Read More >>