സുരേഷ് ​ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത്

സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയിൽ സുകുമാരൻ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു

സുരേഷ് ​ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത്

ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനം സന്ദർശിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.

സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയിൽ സുകുമാരൻ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

2015-ല്‍ സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ സുകുമാരന്‍ നായര്‍ തയ്യാറായിരുന്നില്ല. അന്നത് വിവാദമായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു അന്ന് എന്‍.എസ്.എസ് നൽകിയ വിശദീകരണം.

Read More >>