പി.എം നരേന്ദ്ര മോദിയ്ക്ക് സുപ്രീം കോടതിയും അനുമതി നിഷേധിച്ചു

ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്

പി.എം നരേന്ദ്ര മോദിയ്ക്ക് സുപ്രീം കോടതിയും അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രം പി.എം മോദി റിലീസ് ചെയ്യാന്‍ സുപ്രീംകോടതിയുടെ അനുതിയില്ല. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ് 19 വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ചിത്രം റിലീസ് അനുവദിക്കാന്‍ പാടുള്ളു എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം സുപ്രീം കോടതി ശരി വച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നീക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

നേരത്തെ, ചിത്രം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്ക് പിറകെ, ഏപ്രില്‍ 15ന് ചിത്രം കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സിനിമ വിശദമായി വിലയിരുത്തിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച 20 പേജുള്ള റിപ്പോര്‍ട്ടിലാണ് 'പി എം നരേന്ദ്ര മോദി'യുടെ റിലീസ് മെയ് 19 വരെ തടഞ്ഞ മുന്‍ നിലപാടില്‍ കമ്മീഷന്‍ ഉറച്ചുനിന്നത്. ജീവചരിത്ര വര്‍ണ്ണനയെക്കാള്‍ ചിത്രം വ്യക്തി ചരിത്ര വര്‍ണ്ണനയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളിലെ പല നേതാക്കളും അഴിമതികാരാണെന്ന് ചിത്രത്തില്‍ ആരോപിക്കുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Read More >>