എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഉത്തരവാദി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മാത്രമായിരിക്കും

വീണ്ടും എന്‍.ഡി.എ അധികാരത്തിൽ എത്തുകയാണ് എങ്കിൽ അതിന് ഉത്തരവാദി രാഹുൽ ഗാന്ധിയും, കോണ്ഗ്രെസ്സും മാത്രമായിരിക്കും.......കാരണങ്ങൾ ഇതാ...

എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഉത്തരവാദി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മാത്രമായിരിക്കും

എന്‍.ഡി.എ സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങള്‍ക്കു പിന്നിലെ സമൂഹമാദ്ധ്യമങ്ങലീലുടെ പ്രചരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോല്‍ ചര്‍ച്ചാ വിഷയം. കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പ്രതിക്കൂട്ടിലാക്കിയുള്ള കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. വീണ്ടും എന്‍.ഡിഎ അധികാരത്തിലെത്തുകയാണ് എങ്കില്‍ അതിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരിക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ശേഷം സഖ്യങ്ങളോടുള്ള കോണ്‍ഗ്രസിന്റെയും നേതാക്കളുടേയും പിന്തിരിപ്പന്‍ നയങ്ങളും തുറന്നു കാട്ടുകയും ചെയ്യുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

വീണ്ടും NDA അധികാരത്തിൽ എത്തുകയാണ് എങ്കിൽ അതിന് ഉത്തരവാദി രാഹുൽ ഗാന്ധിയും, കോണ്ഗ്രെസ്സും മാത്രമായിരിക്കും.......കാരണങ്ങൾ ഇതാ...

(1)UP യിൽ 10% പോലും വിജയസാധ്യത ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തി വോട്ട് ഭിന്നിപ്പിച്ചത് കോൺഗ്രസ്......

(2)പഞ്ചാബ്,ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ AAP യുടെ സഖ്യക്ഷണം തള്ളി എല്ലാ സീറ്റിലും മത്സരിച്ചു BJP ക്ക് അനുകൂലമായി വോട്ട് ഭിന്നിപ്പിച്ചത് കോൺഗ്രസ്....

(3)പശ്ചിമ ബംഗാളിൽ CPMമായി നീക്കു പോക്കിന്‌ നിൽക്കാതെ, CPM ന്റെ സിറ്റിങ് സീറ്റിൽ മത്സരിക്കരുത് എന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കി തനിച്ചു മത്സരിച്ചു വോട്ട് ഭിന്നിപ്പിച്ചത് കോൺഗ്രസ്

(4)മുംബൈയിൽ CPM ന് ഒരു സീറ്റ് നൽകാൻ തയ്യാറായ NCPയെ പിന്തിരിപ്പിച്ചു പാരവെച്ചത് കോൺഗ്രസ്....

(5)കനയ്യ കുമാറിന് സീറ്റ് നൽകാൻ RJD തയ്യാറായപ്പോൾ അവിടെയും പാരവച്ചത് കോൺഗ്രസ്.....

(6)കർണ്ണാടകയിൽ കുമാരസ്വാമിയുടെ മകനെ പിന്തുണക്കാതെ BJP പിന്തുണച്ച സ്ഥാനാർഥി സുമലതക്കു വേണ്ടി വോട്ട് പിടിച്ചത് കോൺഗ്രസ്.....അങ്ങിനെ നിരവധി സംഭവങ്ങൾ.....

(7)പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ എന്നീ മണ്ഡലങ്ങളിൽ BJP ക്ക് വോട്ട് മറിച്ചു നേമം ആവർത്തിക്കാൻ ശ്രമിച്ചതും ഇതേ കോൺഗ്രസ്....

അങ്ങിനെ ഓരോ സംസ്ഥാനത്തും ഒളിഞ്ഞും, തെളിഞ്ഞും ത്രിപുരയിൽ ചെയ്തത് പോലെ ബിജെപിയെ പരിപോഷിപ്പിക്കുകയായിരുന്നു കൊണ്ഗ്രെസ്സ്....... യുവരാജാവ് തയ്പ്പിച്ചു വച്ച ആ പ്രധാനമന്ത്രി കുപ്പായം നരച്ചു പുളിച്ചു ഉപയോഗ ശൂന്യമായി തീരും...... കൊണ്ഗ്രെസ്സ് എന്ന രാഷ്ട്രീയ പാർട്ടിയും......

Read More >>