സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറൽ; അഭയകേന്ദ്രങ്ങളിലെ പെൺകുട്ടികൾ അനുഭവിച്ചത് ക്രൂര പീഡനം

അഭയകേന്ദ്രത്തിനെതിരെ പോക്സോ നിയമപ്രകാരവും ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറൽ; അഭയകേന്ദ്രങ്ങളിലെ പെൺകുട്ടികൾ അനുഭവിച്ചത് ക്രൂര പീഡനം

ന്യൂഡല്‍ഹി: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരപീഡനത്തിന് രാജ്യതലസ്ഥാനത്തെ അഭയകേന്ദ്രങ്ങളിലെ കുട്ടികൾ ഇരയാകുന്നതായി ഡല്‍ഹി വനിതാ കമ്മീഷന്‍. ഒരു സ്വകാര്യ അഭയകേന്ദ്രത്തില്‍ കമ്മീഷന്‍ നിയോഗിച്ച സമിതി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ക്രൂരതയ്ക്ക് ഇരയാകുന്നുന്നതായി കണ്ടെത്തിയത്.

ക്രൂരമായ ശിക്ഷാരീതികള്‍, ലൈംഗിക അതിക്രമം, വീട്ടുജോലി ചെയ്യിക്കല്‍, മോശമായ ഭക്ഷണം നല്‍കല്‍ എന്നിവയൊക്കെ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നതായി കമ്മീഷന്‍ കണ്ടെത്തി. ഇതേ തുടർന്ന് അഭയകേന്ദ്രത്തിനെതിരെ പോക്സോ നിയമപ്രകാരവും ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

' പെണ്‍കുട്ടികളോട് സംസാരിച്ചപ്പോള്‍ അവരില്‍ രണ്ട് പേര്‍ വളരെ പേടിയോടെയാണ് കാണപ്പെട്ടത്. അവരെ കൂടുതല്‍ കൗണ്‍സില്‍ ചെയ്തപ്പോഴാണ് ഞെട്ടിപ്പോയത്. ശിക്ഷാരീതി എന്ന നിലയില്‍ എല്ലാവരുടെയും മുന്നിൽ വെച്ച് ജീവനക്കാർ കുട്ടികളുടെ സ്വകാര്യഭാഗത്ത് മുളക് പൊടി ഇടാറുണ്ടായിരുവെന്നാണ് അവർ പറഞ്ഞത്'. ഡല്‍വി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ വെളിപ്പെടുത്തി. ആറ് വയസ് മുതല്‍ 15 വയസ് വരെയുളള 22 പെണ്‍കുട്ടികള്‍ ഈ അഭയകേന്ദ്രത്തിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Read More >>