ഫസല്‍ ഗഫൂറായാലും ആരായാലും മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട: സമസ്ത

ഒരോ സ്ഥാപനങ്ങളിലും അവരവര്‍ക്ക് അവരുടേതായ നിയമങ്ങള്‍ ഉണ്ടാകും അത് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ അവര്‍ക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ഫസല്‍ ഗഫൂറായാലും ആരായാലും മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട: സമസ്ത

മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എം.ഇ.എസിന് അധികാരമില്ലെന്ന് സമസ്ത ഇ.കെ വിഭാഗം ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഒരോ സ്ഥാപനങ്ങളിലും അവരവര്‍ക്ക് അവരുടേതായ നിയമങ്ങള്‍ ഉണ്ടാകും അത് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ അവര്‍ക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അധ്യായന വര്‍ഷം മുതല്‍ കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണ നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സെര്‍ക്കുലറിനോട് പ്രതികരിക്കുകയായിരുന്നും അദ്ദേഹം. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എം.ഇ.എസിന് അധികാരമില്ല. അതാണ് എന്നും സമസ്തയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഫസല്‍ ഗഫൂറായാലും ആരായാലും മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അധികാരമില്ല. അവരുടെ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും തിരിച്ചും അത് പ്രതീക്ഷിക്കുന്നുവെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Read More >>