പമ്പയിലെത്തിയ 12കാരിയെ തിരിച്ചയച്ചു

രേഖകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. പെൺകുട്ടിയെ തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.

പമ്പയിലെത്തിയ 12കാരിയെ തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിന് അച്ഛനൊപ്പം എത്തിയ 12 വയസുകാരിയെ പമ്പയിൽ പോലീസ് തടഞ്ഞു.തമിഴ്‌നാട്ടിലെ ബേലൂരിൽ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെയാണ് പൊലീസ് തടഞ്ഞത്. രേഖകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. പെൺകുട്ടിയെ തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.

കോടതി വിധിയിൽ അവ്യക്ത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ 10 വയസിനുമുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിർദേശത്തെ തുടർന്ന് പോലീസ് കർശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്.നിലപാടില്‍ ഇളവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും ഇനി പമ്പവരെ


കൊച്ചി: ശബരിമലയിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. പമ്പയിൽ ആളെ ഇറക്കിയ ശേഷം നിലക്കലിൽ മടങ്ങിയെത്തണമെന്നും സർക്കാർ വ്യക്തമാക്കി.പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നത് തടയുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലെ അന്തിമ വാദത്തിനിടെയാണ് സർക്കാർ പ്രസ്തുത നിലപാടിലെത്തിയത്.

ഇതുവരെ സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലിൽ ഇറങ്ങി കെ.എസ്.ആർ.ടി.സി ബസിൽ കയറിയാണ് പമ്പയിലേക്ക് പോകേണ്ടിയിരുന്നത്. ഇതിലാണ് സർക്കാർ ഇളവ് അനുവദിച്ചത്.12 സീറ്റുവരെയുള്ള വാഹനങ്ങൾക്കാണ് അനുമതി നൽകുക. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഇതു സംബന്ധിച്ച ഹർജി പരിഗണിച്ചിരുന്നത്. അതേസമയം നിലക്കലിനും പമ്പയ്ക്കുമിടയിൽ റോഡരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. അനധികൃത പാർക്കിങ് ഉണ്ടായാൽ ഉടൻ തന്നെ പൊലീസ് നടപടി സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടന്നിവിടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയാണ് ഹൈകോടതിയെ സമർപ്പിച്ചത്. ഗതാഗത തടസമുള്ളത് കൊണ്ടാണ് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതെന്നാണ് സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നത്. പമ്പയിലേക്കു വാഹനങ്ങൾ അനുവദിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

Read More >>