ഖത്തറില്‍ സ്ഥിരതാമസാനുമതി വ്യവസ്ഥകൾക്ക് അംഗീകാരം

2018ലെ 10ാം നമ്പർ നിയമപ്രകാരമാണു ഖത്തറിന്റെ വികസനത്തിനും വളർച്ചയ്ക്കും ശ്രദ്ധേയ സംഭാവനകൾ നൽകിയ ദീർഘകാല പ്രവാസികൾക്ക് സ്ഥിരതാമസാനുമതി നൽകുന്നത്. നിയമത്തിന്റെ നടപ്പാക്കൽ ചട്ടങ്ങളുടെ ഭാഗമായാണു മന്ത്രിതല സമിതി കരടു നിർദേശങ്ങൾ തയാറാക്കിയത്.

ഖത്തറില്‍ സ്ഥിരതാമസാനുമതി വ്യവസ്ഥകൾക്ക് അംഗീകാരം

ദോഹ: ഖത്തറിൽ സ്ഥിരതാമസാനുമതി ലഭിക്കുന്ന ദീർഘകാല പ്രവാസികൾക്ക് ലഭ്യമാക്കേണ്ട ചികിൽസാ സൗകര്യങ്ങളെയും അവരുടെ കുട്ടികൾക്കു നൽകേണ്ട വിദ്യാഭ്യാസ സൗകര്യങ്ങളെയുംക്കുറിച്ച് മന്ത്രിതല സമിതി തയാറാക്കിയ കരടു നിർദേശങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം .

2018ലെ 10ാം നമ്പർ നിയമപ്രകാരമാണു ഖത്തറിന്റെ വികസനത്തിനും വളർച്ചയ്ക്കും ശ്രദ്ധേയ സംഭാവനകൾ നൽകിയ ദീർഘകാല പ്രവാസികൾക്ക് സ്ഥിരതാമസാനുമതി നൽകുന്നത്. നിയമത്തിന്റെ നടപ്പാക്കൽ ചട്ടങ്ങളുടെ ഭാഗമായാണു മന്ത്രിതല സമിതി കരടു നിർദേശങ്ങൾ തയാറാക്കിയത്. സ്ഥിരതാമസാനുമതി കാർഡ് ലഭ്യമാകുന്ന പ്രവാസികൾക്കു സ്വദേശികൾക്കു ലഭിക്കുന്നതിനു തുല്യമായ ചികിൽസ, വിദ്യാഭ്യാസ സേവനങ്ങൾ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിൽ ലഭ്യമാക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച വ്യവസ്ഥകളും നിയന്ത്രണങ്ങളും മറ്റു വിശദാംശങ്ങളുമാണു കരടുനിയമത്തിൽ ഉള്ളത്.പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അമീരി ദീവാനിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണു കരടു നിർദേശങ്ങൾ അംഗീകരിച്ചത്.

ഖത്തറിൽ ചുരുങ്ങിയത് 20 വർഷം പൂർത്തിയാക്കിയവർക്കാണു സ്ഥിരതാമസ അനുമതി ലഭിക്കുക. ഇതിനുള്ള വ്യവസ്ഥകളിൽ ഖത്തറിൽ നിശ്ചിത അളവിലുള്ള ആസ്തി പ്രധാന ഘടകമാണെന്നതിനാൽ വ്യാപാര, നിക്ഷേപ മേഖലയിലെ പ്രമുഖർക്കാണു മുൻഗണന. ഇവരുടെ വൻതോതിലുള്ള നിക്ഷേപം രാജ്യവളർച്ചയ്ക്ക് ഭാവിയിലും ഉപയോഗപ്പെടുത്താൻ ഇതിലൂടെ കഴിയും. വോട്ടവകാശം, നിർണായക ഭരണപദവികൾ എന്നിവയൊഴികെ സ്വദേശികൾക്കു ലഭ്യമാവുന്ന മറ്റെല്ലാ അവകാശങ്ങളും സ്ഥിരതാമസാനുമതിയുള്ളവർക്കും കിട്ടും. സക്കാത്ത് ഫണ്ടുകൾ സംബന്ധിച്ച 1992ലെ 8ാം നമ്പർ നിയമം കാലോചിതമായി പരിഷ്‌കരിച്ചു തയാറാക്കിയ കരടു നിയമവും വൻ സൗധങ്ങളുള്ള മേഖലയിലെ മാലിന്യം നീക്കൽ സംബന്ധിച്ച് നഗരസഭ പരിസ്ഥിതി മന്ത്രാലയം തയാറാക്കിയ കരടുനിർദേശവും മന്ത്രിസഭ അംഗീകരിച്ചു. സക്കാത്ത് ഫണ്ട് നിയമം ശൂറാ കൗൺസിലിന്റെ പരിഗണനയ്ക്കു കൈമാറി.

Read More >>