സുന്നി ഐക്യത്തിന് തുരങ്കം വെച്ചത് ഇ.ടി; മഞ്ചേരി ആവര്‍ത്തിക്കുമെന്ന് പി.വി അന്‍വര്‍

ആന്ധ്രയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിനെതിരെയാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. കേരളത്തില്‍ തിരിച്ചും. ആന്ധ്രയിലെയും മഹാരാഷ്ട്രയുലേയും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ച ഇ.ടിയെ പൊന്നാനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയൊഴിയുമെന്നും അന്‍വര്‍ പറഞ്ഞു.

സുന്നി ഐക്യത്തിന് തുരങ്കം വെച്ചത് ഇ.ടി; മഞ്ചേരി ആവര്‍ത്തിക്കുമെന്ന് പി.വി അന്‍വര്‍

പൊന്നാനിയില്‍ മഞ്ചേരി ആവര്‍ത്തിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍. അന്നുണ്ടായിരുന്നു രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് പൊന്നാനി മാറിയെന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രചാരണത്തിന്റെ അവസാനത്തെ ദിനമായ ഇന്ന് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.കെ സമസ്തയും എ.പി സമസ്തയും തമ്മിലുള്ള ഐക്യത്തിന് മുസ്ലിം ലീഗ് നേതൃത്വത്തെ ഉപയോഗിച്ച് തുരങ്കം വെച്ചത് ഇ.ടി മുഹമ്മദ് ബഷീര്‍ ആണന്നും ഇതിനെതിരെയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. ആന്ധ്രയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിനെതിരെയാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. കേരളത്തില്‍ തിരിച്ചും. ആന്ധ്രയിലെയും മഹാരാഷ്ട്രയുലേയും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ച ഇ.ടിയെ പൊന്നാനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയൊഴിയുമെന്നും അന്‍വര്‍ പറഞ്ഞു.

നിലവില്‍ നിലമ്പൂര്‍ എം.എല്‍.എയായ പി.വി അന്‍വര്‍ പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Read More >>