എന്‍.എസ്.എസിൽ വിഭാ​ഗീയതയുണ്ടാക്കാൻ ആരും ശ്രമിക്കേണ്ട: കുഞ്ഞാലിക്കുട്ടി

എന്‍.എസ്. എസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു

എന്‍.എസ്.എസിൽ വിഭാ​ഗീയതയുണ്ടാക്കാൻ ആരും ശ്രമിക്കേണ്ട:  കുഞ്ഞാലിക്കുട്ടി

തൃശൂര്‍: എന്‍.എസ്.എസിനെ പിന്തുണച്ച് മുസ്ലിംലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എൻ.എസ്​.എസിൽ വിഭാഗീയതയുണ്ടാക്കാൻ കോടിയേരി ശ്രമിക്കേണ്ടെന്നും എന്‍ എസ് എസ് മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നും കുഞ്ഞാലിക്കുട്ടി തൃശൂരിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

രാജ്യത്തെ മതേതര ശക്തിയായി ഉറച്ച നില്‍ക്കുന്നവരാണ് എന്‍.എസ്.എസ്. അവർക്കിടയിൽ വിഭാ​ഗീയതയുണ്ടാക്കാന്‍ ആരും ശ്രമിക്കണ്ട. എന്‍.എസ്.എസില്‍ ആര് വിഭാ​ഗീയതയുണ്ടാക്കാന്‍ ശ്രമിച്ചാലും അത് നല്ലതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്‍.എസ്. എസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ജി. സുകുമാരന്‍ നായരും എത്തിയിരുന്നു.

Read More >>