വെല്ലുവിളി വിനയായി, ആം ആദ്മിക്ക് ബി.ജെ.പി അദ്ധ്യക്ഷന്‍ സംഭാവന നല്‍കുമോ?

ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ നാലാം ഘട്ടം. പ്രായോഗികത സംബന്ധിച്ച ചോദ്യങ്ങളെ തുടര്‍ന്ന് പദ്ധതി മുടങ്ങിയിരിക്കുകയായിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 45000 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് അനുമതി നല്‍കിയത്.

വെല്ലുവിളി വിനയായി, ആം ആദ്മിക്ക് ബി.ജെ.പി അദ്ധ്യക്ഷന്‍ സംഭാവന നല്‍കുമോ?

ന്യൂഡല്‍ഹി: പഴയ പ്രസ്താവനകള്‍ ചിലപ്പോള്‍ കറങ്ങി തിരിഞ്ഞ് തലയിലാവാറുണ്ട്. അത്തരമൊരവസ്ഥയിലാണ് ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍. ഡല്‍ഹി മെട്രോ നാലാം ഘട്ട പ്രവൃത്തി നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത അദ്ധ്യക്ഷന്‍ മനോജ് തിവാരി പദ്ധതി തുടങ്ങുകയാണെങ്കില്‍ ഒരു ലക്ഷം രൂപ ആം ആദ്മി ഫണ്ടിലേക്ക് സംഭാവന നല്‍കുമെന്നായിരകുന്നു പ്രഖ്യാപിച്ചത്. പദ്ധതിക്ക് ബുധനാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് മനോജ് തിവാരി കുടുങ്ങിയത്.

രണ്ട് മാസം മുമ്പേ ഒക്ടോബറിലായിരുന്നു മനോജ് തിവാരിയുടെ ട്വീറ്റ്. 70 ല്‍ 67 സീറ്റിലു വിജയിപ്പിച്ച ജനങ്ങളെ മെട്രോ നല്‍കാതെ ശിക്ഷിക്കരുതെന്നും സംഭാവന വേണമെങ്കില്‍ മെട്രോയുടെ നാലാം ഘട്ടം പാസാക്കണമെന്നും അങ്ങനെയെങ്കില്‍ ആം ആദ്മി പാര്‍ട്ടി ഫണ്ടിലേക്ക് 1,11,100 രൂപ നല്‍കുമെന്നുമായിരുന്നു തിവാരിയുടെ ട്വീറ്റ്.

ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ നാലാം ഘട്ടം. പ്രായോഗികത സംബന്ധിച്ച ചോദ്യങ്ങളെ തുടര്‍ന്ന് പദ്ധതി മുടങ്ങിയിരിക്കുകയായിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 45000 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇതോടെ വെട്ടിലായത് ബി.ജെ.പി അദ്ധ്യക്ഷനാണ്. രണ്ട് മാസത്തെ ട്വിറ്റ് മറക്കാതിരുന്ന ആം ആദ്മി സംഭാവന നല്‍കാനുള്ള ലിങ്ക് അടക്കം മനോജ് തിവാരിയെ സംഭാവനയെ പറ്റി ഓര്‍മ്മിപ്പിച്ചു. നരേന്ദ്രമോദിയെയും ബി.ജെ.പി സര്‍ക്കാറിനെയും പോലെയല്ല മനോജ് തിവാരി വാഗ്ദാനം പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന കുറിപ്പോടെയാണ് ആം ആദ്മിയുടെ ഓര്‍മ്മപ്പെടുത്തല്‍.

Read More >>