എം.കെ രാഘവന്‍ വിളിച്ചു, യു.ഡി.എഫ് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു: നുസ്രത്ത് ജഹാന്‍

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറണമെന്നും നേരില്‍ കാണണമെന്നും എം.കെ രാഘവന്‍ പറഞ്ഞുവെന്ന് നുസ്രത്ത് ആരോപിച്ചു. അന്ന് അദ്ദേഹത്തോട് കാണേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് കണ്ടാല്‍ മതിയെന്ന് പറഞ്ഞുവന്നെും നുസ്രത്ത് പറഞ്ഞു.

എം.കെ രാഘവന്‍ വിളിച്ചു, യു.ഡി.എഫ് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു: നുസ്രത്ത് ജഹാന്‍

പിന്മാറണമെന്നഭ്യര്‍ത്ഥിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നുസ്രത്ത് ജഹാന്‍. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറണമെന്നും നേരില്‍ കാണണമെന്നും എം.കെ രാഘവന്‍ പറഞ്ഞുവെന്ന് നുസ്രത്ത് ആരോപിച്ചു. അന്ന് അദ്ദേഹത്തോട് കാണേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് കണ്ടാല്‍ മതിയെന്ന് പറഞ്ഞുവന്നെും നുസ്രത്ത് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ ചേര്‍ന്ന് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

യു.ഡി.എഫിന്റെ അഖിലേന്ത്യ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടു. എന്നാല്‍ പിന്നോട്ടില്ല. പിന്മാറാന്‍ ഉദ്ദേശമില്ലെന്നും വരും ദിവസങ്ങളില്‍ പ്രചാരണരംഗത്ത് കൂടുതല്‍ സജീവമാകുമെന്നും അവര്‍ പറഞ്ഞു. ലീഗ് നേതാക്കള്‍ ആരും ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല, കാരണം അവര്‍ക്കറിയാം താന്‍ പിന്മാറില്ലെന്ന്. ലീഗിലെന്നല്ല ഒരു പാര്‍ട്ടിയും തനിക്ക് അംഗത്വമില്ല.

നോമിനേഷന്‍ പിന്‍വലിക്കുന്ന ദിവസം വരെ യു.ഡി.എഫ് നേതാക്കള്‍ തന്നെ ബന്ധപ്പെടുകയും പിന്മാറാന്‍ അഭ്യര്‍ത്ഥിച്ചുവെന്നും അവര്‍ ആരോപിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് വാഗ്ദാനം ചെയ്തു. സുഹൃത്തുക്കളായതുകൊണ്ട് വിളിച്ചവരുടെ പേരു പറയുന്നില്ലെന്നും നുസ്രത്ത് പറഞ്ഞു.

Read More >>