വിപണി കീഴടക്കാന്‍ നോക്കിയ 3.2

ബയൊമെട്രിക് ഫേസ് അൺലോക്ക്, അഡാപ്റ്റിവ് ബാറ്ററി, ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ തുടങ്ങിയവ നോക്കിയ 3.2ലുണ്ട്.

വിപണി കീഴടക്കാന്‍ നോക്കിയ 3.2

എച്ച്.എം.ഡി ഗ്ലോബൽ പുതിയ സ്മാർട്ട്‌ഫോണായ നോക്കിയ 3.2 പുറത്തിറക്കി. മൊബൈൽ കടകളിലും Nokia.com/phonesലും ഫോൺ ലഭ്യമാണ്. ബയൊമെട്രിക് ഫേസ് അൺലോക്ക്, അഡാപ്റ്റിവ് ബാറ്ററി, ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ തുടങ്ങിയവ നോക്കിയ 3.2ലുണ്ട്. പ്രീമിയം സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ചു രണ്ടു ദിവസത്തെ ബാറ്ററി ആയുസുണ്ട്. 6.26 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ ആണുള്ളത്. അതുകൊണ്ട് ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളും ടെലിവിഷൻ ഷോകളുമെല്ലാം ആസ്വദിച്ചു കാണാം.

ക്വാൽകോം സ്‌നാപ്ഡ്രാഗൻ 429 പവർ അപ്പും 3/32എ.ഐ മെമ്മറി സവിശേഷതയുമുള്ള നോക്കിയ 3.2 ഉപഭോക്താവിന്റെ ജോലികൾ എളുപ്പമാക്കുന്നു. നോക്കിയ സ്മാർട്ട്‌ഫോണുകളിൽ നോട്ടിഫിക്കേഷൻ ലൈറ്റ് അടങ്ങുന്ന ആദ്യത്തെ ഫോണാണിത്.

ഗൂഗ്ൾ അസിസ്റ്റന്റ് ബട്ടണോടു കൂടി വരുന്ന നോക്കിയ 3.2ൽ കോളുകൾ പെട്ടെന്നു ചെയ്യാം, പാട്ടുകേൾക്കാം, ദിശകൾ മനസിലാക്കാം, ചോദ്യങ്ങളുടെ ഉത്തരങ്ങൾ പണ്ടത്തെക്കാൾ വേഗത്തിൽ ലഭ്യമാക്കാം. ആൻട്രൊയിഡ് 9 പൈയാണ് ഇതിൽ ഉപയോഗിക്കുന്നത്. മൂന്ന് വർഷത്തെ സെക്യൂരിറ്റി പാച്ചും രണ്ട് മുഖ്യ ഒ.എസ് അപ്‌ഡേറ്റുകളും അടങ്ങുന്നതാണ് നോക്കിയ 3.2. ബ്ലാക്ക്, സ്റ്റീൽ വർണങ്ങളിൽ ഫോൺ ലഭ്യമാണ്. 2/16 ജിബിക്ക് 8990 രൂപ, 3/32 ജിബിക്ക് 10790 രൂപ എന്നിങ്ങനെയാണു വില.

Read More >>