ലോക് സഭാ തെരെഞ്ഞടുപ്പിൽ എം.എല്‍.എമാരെയും മന്ത്രിമാരെയും സ്ഥാനാർത്ഥികളാക്കില്ലെന്ന് എ.എ.പി

തെരെഞ്ഞടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പേ തന്നെ ഡല്‍ഹി, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ഗോപാല്‍ റായി കൂട്ടിച്ചേര്‍ത്തു

ലോക് സഭാ തെരെഞ്ഞടുപ്പിൽ എം.എല്‍.എമാരെയും മന്ത്രിമാരെയും സ്ഥാനാർത്ഥികളാക്കില്ലെന്ന് എ.എ.പി

വരുന്ന ലോക് സഭാ തെരെഞ്ഞടുപ്പിൽ സിറ്റിങ് എം.എല്‍.എമാരെയും മന്ത്രിമാരെയും സ്ഥാനാര്‍ഥികളാക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാർട്ടിയുടെ നിലപാടു വ്യക്തമാക്കി ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരെഞ്ഞടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പേ തന്നെ ഡല്‍ഹി, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ഗോപാല്‍ റായി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനുള്ള സാധ്യത തള്ളിയ അദ്ദേഹം ആം ആദ്മി പാര്‍ട്ടി മൂന്നുസംസ്ഥാനങ്ങളിലും തനിച്ച് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

Read More >>