ഭൂമിയുടെ ചൂട് കൂടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി നാസ

അറ്റ്മോസ്ഫറിക് ഇൻഫ്രാറെഡ് സൗണ്ടർ (എയർസ്) ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചൂട് അളന്നുള്ള താരതമ്യ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്

ഭൂമിയുടെ ചൂട് കൂടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി    നാസ

വാഷിങ്ടൺ: ഭൂമിയുടെ ഉപരിതലത്തിലെ ചൂട് വൻതോതിൽ കൂടുകയാണെന്ന വെളിപ്പെടുത്തലുമായി നാസ. അറ്റ്മോസ്ഫറിക് ഇൻഫ്രാറെഡ് സൗണ്ടർ (എയർസ്) ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചൂട് അളന്നുള്ള താരതമ്യ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്.

ഇൻഫ്രാറെഡ് സൗണ്ടറും ഗൊദാർദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ഫ്ലൈറ്റ് സെന്ററും രേഖപ്പെടുത്തിയ ചൂടിന്റെ അളവുകൾ താരതമ്യം ചെയ്തുള്ള പഠന റിപ്പോർട്ട് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിലാണു പ്രസിദ്ധീകരിച്ചത്. 15 വർഷത്തിനിടെ ഭൂമിയുടെ ഉപരിതലത്തിൽ ചൂട് കൂടുകയാണെന്നു രണ്ടിടത്തെയും കണക്കുകൾ കാണിക്കുന്നു.

2015, 2016, 2017 വർഷങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ ചൂടാണു രേഖപ്പെടുത്തിയത്. സമുദ്രം, കര, മഞ്ഞുമൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചൂട് പ്രത്യേകം 'എയർസ്' എടുത്തിരുന്നു. നേരത്തേ കരുതിയിരുന്നതിലും വേഗത്തിലാണു ധ്രുവങ്ങളിൽ ചൂടു കൂടുന്നതെന്നും നാസയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read More >>