നീണ്ട പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് യു.എ.ഇ

യു.എ.ഇ സര്‍ക്കാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അവധി വിവരം അറിയിച്ചത്

നീണ്ട പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് യു.എ.ഇ

യു.എ.ഇ ഈദുല്‍ഫിത്വര്‍ അവധികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏഴു ദിവസവും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാല് ദിവസവുമാണ് പെരുന്നാള്‍ അവധി. സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്ക് ജൂണ്‍ രണ്ട് മുതല്‍ ഒന്‍പത് വരെ ഏഴ് ദിവസമാണ് ഈദുല്‍ഫിത്വര്‍ അവധി. യു.എ.ഇ സര്‍ക്കാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അവധി വിവരം അറിയിച്ചത്.സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് നാല് ദിവസം പെരുന്നാള്‍ അവധി ലഭിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് സ്വകാര്യ മേഖലയുടെ അവധി. മാസപ്പിറവി അനുസരിച്ച് ജൂണ്‍ മൂന്ന് മുതല്‍ ജൂണ്‍ ആറ് വരെയോ ജൂണ്‍ ഏഴ് വരെയോ ആയിരിക്കും സ്വകാര്യമേഖലയില്‍ അവധി ലഭിക്കുക.

Read More >>