പി.കെ രാഗേഷിന്റെ പിന്തുണ കെ. സുധാകരന്; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പ്രതിസന്ധിയിലേക്ക്

രാഷ്ട്രീയ ഗുരുവായ കെ. സുധാകരനുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് രാഗേഷ് പാര്‍ട്ടി വിട്ട് വിമതനായത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. സുധാകരനെ പിന്തുണക്കാനാണ് രാഗേഷിന്റെ തീരുമാനം.

പി.കെ രാഗേഷിന്റെ പിന്തുണ കെ. സുധാകരന്;  കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പ്രതിസന്ധിയിലേക്ക്

ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫിന് ലഭിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പ്രതിസന്ധിയിലേക്ക്. ഭരണം താങ്ങി നിര്‍ത്തുന്ന കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. നഗരസഭയില്‍ നിന്ന് കോര്‍പ്പറേഷനായി മാറിയ ശേഷം കഴിഞ്ഞ തവണ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് പി കെ രാഗേഷ് വിമതനായി മത്സരിച്ച് ജയിച്ചത്.

രാഷ്ട്രീയ ഗുരുവായ കെ. സുധാകരനുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് രാഗേഷ് പാര്‍ട്ടി വിട്ട് വിമതനായത്. 55 അംഗ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 സീറ്റ് വീതം ലഭിച്ചതോടെ വിമതനായി ജയിച്ച രാഗേഷിന്റെ നിലപാട് നിര്‍ണായകമായി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഓഫാറായി ലഭിച്ചതിന് പിന്നാലെ രാഗേഷ് എല്‍.ഡി.എഫിനെ പിന്തുണച്ചു.

എന്നാല്‍ തൽസ്ഥാനത്തിരിക്കെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. സുധാകരനെ പിന്തുണക്കാനാണ് രാഗേഷിന്റെ തീരുമാനം. മതനിരപേക്ഷ നിലപാടുള്ള രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാനാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത് എന്നായിരുന്നു രാഗേഷിന്റെ പ്രതികരണം. രാഗേഷിന്റെ തീരുമാനം ആത്മത്യപരമാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു., രാഗേഷ് തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പി കെ രാഗേഷ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെക്കാനാണ് സാധ്യത. ഇതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

Read More >>