ബഹ്റൈനെതിരെ ഇന്ത്യ ഇറങ്ങുന്നു, ജയിച്ചാൽ നോക്കൗട്ട് ഉറപ്പിക്കാം

ഇന്ന് ജയിച്ചാൽ ഏഷ്യന്‍ കപ്പില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന ഇന്ത്യൻ സ്വപ്നമായിരിക്കും പൂവണിയുക. 1964ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്

ബഹ്റൈനെതിരെ ഇന്ത്യ ഇറങ്ങുന്നു, ജയിച്ചാൽ നോക്കൗട്ട് ഉറപ്പിക്കാം

ഏഷ്യ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക ദിനം. ഇന്നത്തെ മത്സരത്തില്‍ ബഹ്റൈനാണ് ഇന്ത്യയുടെ എതിരാളി. ഇന്ന് ജയിച്ചാൽ ഏഷ്യന്‍ കപ്പില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന ഇന്ത്യൻ സ്വപ്നമായിരിക്കും പൂവണിയുക. 1964ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

ആദ്യ മല്‍സരത്തില്‍ തായ്ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ യു.എ.ഇക്ക് മുന്നില്‍ 2-0 ത്തിന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ നീലക്കടുവകള്‍ക്ക് ‍6 പോയിന്റുമായി നോക്കൗട്ടിലേക്ക് കടക്കാം.

ബഹ്റൈനെതിരെ തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ടിലെത്തും. പക്ഷെ തായ്‌ലൻഡിനെ യുഎഇ കീഴടക്കമമെന്ന് മാത്രം. സമനിലയാണെങ്കിലും യു.എ.ഇ - തായിലന്റ് മത്സരഫലത്തെ ആശ്രയിച്ചായിരുക്കും ഇന്ത്യയുടെ ഭാവി.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ ഇന്ന് മറ്റൊരു ചരിത്ര നേട്ടവും കാത്തിരിക്കുന്നു. ഇന്ത്യന്‍ കുപ്പായത്തിൽ ഛേത്രിയുടെ 107ാം രാജ്യാന്തര മല്‍സരമാണിന്ന് . ഇതോടെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോർഡ് ഛേത്രി സ്വന്തമാക്കും. മുന്‍ നായകന്‍ ബെെചുങ് ബൂട്ടിയയുടെ റെക്കോര്‍ഡിനൊപ്പമായിരിക്കും മുപ്പത്തിനാലുകാരനായ ഛേത്രി എത്തുക.

Read More >>