മെല്‍ബണില്‍ ചരിത്രം പിടിച്ചടക്കി ഇന്ത്യ

രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 399 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന്റെ ലീഡ് സ്വന്തമാക്കി

മെല്‍ബണില്‍ ചരിത്രം പിടിച്ചടക്കി ഇന്ത്യ

37 വര്‍ഷത്തിന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യ. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസീസിനെ 137 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്രമെഴുതിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 399 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന്റെ ലീഡ് സ്വന്തമാക്കി.

അഞ്ചാം ദിനം വൈകിതുടങ്ങിയ മത്സരത്തില്‍ 4.3 ഓവറില്‍ തന്നെ ഇന്ത്യ ജയം സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ബുംറയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇഷാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 63 റണ്‍സെടുത്ത പാറ്റ് കുമ്മിന്‍സും 7 റണ്‍സെടുത്ത നഥാന്‍ ലിയോണുമാണ് ഓസീസിനായി പൊരുതിയത്.

രണ്ട് ഇന്നിംഗ്‌സുകളിലുമായി 9 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്പി. 37 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് വിജയിക്കുന്നത്.

അഡലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയിച്ചിരുന്നു. എന്നാല്‍, പെര്‍ത്തില്‍ ഇന്ത്യെയെ 146 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് ഒപ്പമെത്തി.

Read More >>